തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്നംഗങ്ങൾ. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനും വി മുരളീധരൻ 20 വോട്ടിനുമാണ് വിജയിച്ചത്.
ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനാണ് രണ്ടാമത്. 46,232 വോട്ടുകാളാണ് നേടിയത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവിയാണ് മൂന്നാം സ്ഥാനത്ത്. സൂരജ് രവി 34348 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാമത് എത്തിയിരുന്നു.
നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്. നേരത്തെ ഒ രാജഗോപാലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ അംഗം. ഇത്തവണ 3800 വോട്ടിനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം. മുന്‍മന്ത്രിയും സിപിഎം സ്ഥാനാര്‍ഥിയുമായ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥന്‍ 23,099 വോട്ടുകള്‍ നേടി.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി വെറും 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളിധരൻ വിജയിച്ചുകയറിയത്.
