Author: Greeshma Joshi

ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട്

ആലപ്പുഴ: ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തി അനുകൂലി. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കദളിപ്പഴം പാൽ ആണ് വഴിപാടായി നേർന്നത്. അതേ സമയം, കേരളത്തില്‍ ജനവിധി പുറത്തുവരാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക.
Read more

എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുത്’; വി ഡി സതീശന്‍ പക്ഷം

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്റെയും ഘടകക്ഷികളുടെയും പിന്തുണ വി ഡി സതീശനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നപ്പോള്‍ കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കാണ് കൂടുതലും അവസരം […]
Read more

കൗമാരക്കാരൻ; മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു

പുനെ: പുനെയിൽ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മെയ് 1-നാണ് സംഭവം നടന്നത്. വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സമീപത്തെല്ലാം തെരച്ചിൽ […]
Read more

ബ്രിജ് ഭൂഷണെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഡൽഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ ആറു ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് അവര്‍ നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയുള്ള വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ചില സാഹചര്യങ്ങള്‍ കാരണം എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയണമെന്നുണ്ട്. […]
Read more

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചഘടകകക്ഷികളുടെ അഭിപ്രായം തേടി: ദീപാ ദാസ് മുന്‍ഷി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കെപിസിസിക്ക് മുന്നില്‍ പന്തല്‍ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ഡിജെ […]
Read more

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

കൊച്ചി: പ്രമുഖ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെ നീണ്ടു. സഹപ്രവര്‍ത്തകര്‍, അനുയായികള്‍, സുഹൃത്തുക്കള്‍ എന്നുവേണ്ട രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൂന്നുമണിയോടെ വീടിനു സമീപത്തുള്ള ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് […]
Read more

UDFന് 90 ലധികം സീറ്റ് കിട്ടും’; മാത്യു കുഴൽനാടൻ

കൊച്ചി: തൊണ്ണൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ . ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ടേക്കൺ ഫോർ ഗ്രാന്റഡ് അല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള സിപിഐഎം നീക്കം പാളി. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. കേരളം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. വോട്ടെണ്ണൽ […]
Read more

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍

ചെന്നൈ: ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ഇന്ന് പുലര്‍ച്ചെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വിമാനം നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. വിമാനം ലാന്‍ഡ് ചെയ്തശേഷം ടാക്സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്നാട് സ്വദേശിയായ 34-കാരന്‍ പുറത്തേക്ക് ചാടിയത്. യാത്രയ്ക്കിടയില്‍ ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭപ്പെട്ട ഇയാള്‍ വിമാനം നിര്‍ത്തുന്നതിന് മുന്‍പ് പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരന്‍ പുറത്തേക്ക് ചാടിയ ഉടന്‍തന്നെ പൈലറ്റ് വിമാനം നിര്‍ത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സിഐഎസ്എഫ് […]
Read more

രാജസ്ഥാനിൽ ഹോസ്റ്റൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ​ഗ്രില്ലുകൾ; പുതിയ പരീക്ഷണം വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് തടയാൻ

ജയ്പൂർ: രാജസ്ഥാനിലെ കോട്ടായിലുള്ള വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ ജീവനൊടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി സീലിംഗ് ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചു. നീറ്റ്, ഐഐടി-ജെഇഇ തുടങ്ങിയ കഠിനമായ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും വർദ്ധിച്ചുവരുന്ന മരണ നിരക്കും കണക്കിലെടുത്താണ് ഹോസ്റ്റൽ അധികൃതർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. @rvcjinsta എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിന്റെ ഭാഗമായി ഫാനുകളിൽ അമിതഭാരം അനുഭവപ്പെടുമ്പോൾ താഴേക്ക് വീഴുന്ന വിധത്തിലുള്ള സ്പ്രിംഗ്-ലോഡഡ് സംവിധാനങ്ങളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വീഡിയോയിൽ […]
Read more

ഡല്‍ഹിയിലെ യുവ ജഡ്ജിയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

ഡല്‍ഹി: യുവ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി പിതാവ് . അമന്‍ കുമാര്‍ ജീവനൊടുക്കിയതിനു പിന്നില്‍ ഭാര്യ സ്വാതിയുടെയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ അവരുടെ സഹോദരി നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്നാണ് അമന്റെ പിതാവിന്റെ അരോപണം . നിഥിയുടെ നിയന്ത്രണത്തിലായിരുന്നു തന്റെ ഭാര്യയെന്നാണ് അമന്‍ പറഞ്ഞതെന്ന് പിതാവ് പറയുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ് അമന്‍. […]
Read more

Recent News