Author: Greeshma Joshi

രമേശ് ചെന്നിത്തലക്കായി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച

പത്തനംതിട്ട: രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടി രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ച നടത്തിയത്. രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നും ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നു സിജോ കുഞ്ഞാണ്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള നേർച്ചകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കെ.സി. വേണുഗോപാലിന് വേണ്ടി കളഭം കൊണ്ട് തുലാഭാരം നേർത്തിരുന്നു. […]
Read more

ബിജു പ്രഭാകറിനെതിരെ INTUC യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

തിരുവനന്തപുരം : കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. പദവിയിൽ ഇരുന്നപ്പോൾ ഉള്ള അഴിമതികൾ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയിൽ പോലും കോൺഗ്രസ് കയറ്റരുതെന്നും പ്രമേയത്തിൽപറയുന്നു. പത്തു വര്‍ഷം പവര്‍കട്ടില്ലായിരുന്നുവെന്ന ഇടതു സര്‍ക്കാരിന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ് ബിജു […]
Read more

സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ

തിരുവനന്തപുരം:സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ. മുഖ്യമന്ത്രി പിണറായി വിജയൻ, വി‌ ഡി സതീശൻ ഉൾപ്പെടെ സത്യവാങ്മൂലത്തിൽ ഉപയോഗിച്ചത് സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പാണ്. നോട്ടറി സ്റ്റാമ്പുകൾക്ക് പകരമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റാമ്പ് ആക്ടിന് വിരുദ്ധമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പ് സത്യവാങ്മൂലത്തിൽ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടർ നാലു വർഷങ്ങൾക്കു മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതിന് മറുപടി നൽകിയിരുന്നില്ല. 2011 മുതൽ കേരള നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ.ചാത്തുക്കുട്ടിയാണ് […]
Read more

എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എൻ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തിരിക്കുന്നത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. ചീഫ് സെക്രട്ടറിയാണ് എൻ പ്രശാന്തിന് നോട്ടീസ് നൽകിയത്. ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത […]
Read more

വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ : അവസാന നിമിഷം യാത്ര റദ്ദാക്കി വിജയ്

ചെന്നെെ: പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. ശുശ്രൂഷകൾ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രവർത്തകർ പള്ളിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകൾ നടന്നത്. വിജയ് ഇന്ന് പള്ളിയിൽ എത്തിയില്ല. അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. […]
Read more

രോഹിത് ജയിന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണർ സ്ഥാനത്തേക്ക്

ഡൽഹി: വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ജെയിന്‍. നാളെ ചുമതലയേല്‍ക്കുന്ന രോഹിത് ജെയിന്‍ വരുന്ന മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടി ഗവര്‍ണറായി തുടരും. കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
Read more

കോഴിക്കോട് ജില്ലയിൽ മെയ് നാലിന് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ മെയ് 4 തിങ്കളാഴ്ച്ച കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ . മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കലക്ടർക്ക് പുറമെ പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. […]
Read more

മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റു മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരിച്ചത്. വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടാകുന്നത്. ഇവരുടെ വീട്ടിലാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്നാണ് വയോധികയുടെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. മെഷീനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് […]
Read more

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ആഗോള റിലീസ് തീയതി പുറത്ത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ […]
Read more

ഒരാഴ്ചക്കിടെ ചത്തത് 44 മയിലുകൾ , അതീവ ജാഗ്രതയിൽ കർണാടകത്തിലെ ഗ്രാമങ്ങൾ

മെെസൂർ: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. തുംകൂരു താലൂക്ക് പരിധിയിൽ വരുന്ന ബൊമ്മനഹള്ളി, മച്ചേനഹള്ളി എന്നിവിടങ്ങളിൽ ഏപ്രിൽ 16നും 24നും ഇടയിലാണ് മയിലകുകൾ ചത്തത്. കടുത്ത ചൂടാണ് പക്ഷികളുടെ മരണത്തിന് കാരണമെന്ന് ആദ്യം […]
Read more

Recent News