വനവാസത്തിനു പോകുന്ന വി.ഡി സതീശന് ആശംസകൾ; പരിഹസിച്ച് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളിയെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിഹസിച്ചു . ഇത് കോൺഗ്രസ്സുകാർ തമ്മിലുള്ള കളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മുഖ്യമന്ത്രി ആകണമെന്ന വി.ഡി സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിനു പോവുന്ന സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും എ.കെ ശശീന്ദ്രൻ പരിഹസിച്ചു. വനം വകുപ്പ് മന്ത്രി എന്ന നിലയിൽ വനവാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനാണ് വോട്ട് ചെയ്തതെന്നും പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ പ്രാവശ്യം ലഭിച്ച 11 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ . കൂടാതെ കൊടുവള്ളിയിലും വടകരയിലും മികച്ച ജയസാധ്യതയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *