Category: latest

തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ അന്തിമ തീരുമാനമാകാത്തത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കെ പി സി സി അധ്യക്ഷന്‍റെ മറുപടി. വമ്പൻ ജയത്തിന് മങ്ങലേൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ് പ്രതീക്ഷ പങ്കുവെച്ചു. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി […]
Read more

മധുവിധു’ മെയ് 22മുതൽ സോണി ലിവിൽ

കൊച്ചി : ചിരിയും കുടുംബബന്ധങ്ങളും കോർത്തിണക്കി പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടൈനറായ ‘മധുവിധു’ സോണി ലിവ് പ്രേക്ഷകരിലേക്ക്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള […]
Read more

ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ ഷാഫി പറമ്പിൽ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ‘നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനവികാരം മാനിക്കണമെന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം. ‘വർത്തമാന കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് കെസി, […]
Read more

എ.ഐ.എ.ഡി.എം.കെ. പിളർന്നു?

ചെന്നൈ : തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സി.വി. ഷണ്മുഖം നയിക്കുന്ന വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കാണാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഷണ്മുഖം പറഞ്ഞു. സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് തുടർച്ചയായുണ്ടായ തോൽവികളാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച വേണമെന്ന് ഷണ്മുഖം പറഞ്ഞു. ടി.വി.കെ. സർക്കാർ രൂപവത്കരിക്കുന്നതിനെ തടയാൻ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഡി.എം.കെ.യുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെയും അദ്ദേഹം വിമർശിച്ചു. […]
Read more

മനസ്സ് തുറക്കാതെ സോണിയയും ആന്റണിയും

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചതെന്ന് എഐസിസി വൃത്തങ്ങൾ. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുൽ ​ഗാന്ധി തീരുമാനിക്കും. മുതിർന്ന നേതാവ് സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുതിർന്ന നേതാവ് എകെ ആന്റണിയും ആരെയും നിർദ്ദേശിച്ചില്ലെന്നാണ് സൂചന. അതേസമയം, എംഎൽഎമാരുടെ എണ്ണം അവഗണിക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ.സി. വേണു​ഗോപാലിനെ പിന്തുണയ്ക്കുന്നവർ. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ കോടതി അനുമതി നൽകി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവി‌ദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഒഴിഞ്ഞുപോകാൻ രണ്ടാഴ്‌ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്. അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് […]
Read more

നേതാക്കളോട് ചിലത് ചോദിക്കാനുണ്ട്?

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയാണ് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്. […]
Read more

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ;പുസ്തകമെഴുതാനെന്ന് വിശദീകരണം

തൃശ്ശൂർ: പി ജയരാജൻ്റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം വിവാദമാക്കി ബിജെപി. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പി ജയരാജൻ എത്തിയത്. പുസ്തകം എഴുതാൻ വേണ്ടി പല ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും സന്ദർശിക്കാറുണ്ടെന്ന് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. കോടതിയിൽ പോകും വഴി യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയത്. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നെന്നും അതിനാലാണ് നേരിട്ട് പോയതെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അനേകം ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ട്. ഇതൊന്നും ഭക്തിപ്രകടനം അല്ല. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും […]
Read more

പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ പഖ്തുൻഖ്വയിലാണ് സ്ഫോടനം നടന്നത്.തിരക്കേറിയ മാർക്കറ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോ റിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആവർത്തിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമായ ലക്കി മർവാട്ടിൽ സ്ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിച്ചപ്പോഴാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് അക്രമി സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരക്കേറിയ നൗറംഗ് ബസാർ പ്രദേശത്തെ ഫട്ടക് ചൗക്കിലാണ് […]
Read more

മുഖ്യമന്ത്രി പ്രതിസന്ധിയിൽ അടിയന്തര യോഗം വിളിച്ച് മുസ്ലീം ലീ​ഗ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് നിലപാടിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗിന്‍റെ നിലപാടിന് അനുകൂലമല്ല കോണ്‍ഗ്രസിന്‍റെ തീരുമാനം എങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് ചർച്ച ചെയ്യുക. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. സമവായ […]
Read more

Recent News