Category: latest

അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസ്: പ്രതി നജീബിന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കും

കൊച്ചി: അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസിൽ മുഖ്യ പ്രതി നജീബിന്റെ സ്വത്തുക്കളിലേക്ക് അന്വേഷണം. അവയവകച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്ഥങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് വിവരം. അവയവം നൽകാമെന്നപേരിലും പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നും കണ്ടെത്തൽ. നജീബിനെ കേന്ദ്രികരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇയാളുടെ, സ്വത്തുകൾ, ബാങ്ക് അക്കൗണ്ട്, വിദേശ ബന്ധം എന്നിവയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരുകയാണ് . രണ്ട് ദിവസത്തിനുള്ളിൽ നജീബിനെ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി […]
Read more

പാണക്കാട് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും നന്ദി അറിയിച്ച് ജി. സുധാകരൻ

മലപ്പുറം: അമ്പലപ്പുഴ മണ്ഡലത്തിലെ വൻ വിജയത്തിൽ പാണക്കാട് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും നന്ദി അറിയിച്ച് ജി സുധാകരൻ. പാണക്കാട് തങ്ങളെയും പി. കെ കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹം സന്ദർശിച്ചു. തങ്ങൾ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏകദേശം എല്ലാ ബൂത്തുകളിലും തനിക്ക് ഭൂരിപക്ഷം ലഭിക്കാനുണ്ടായ പ്രധാന കാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, അമ്പലപ്പുഴയിലെ 195 ബൂത്തുകളിൽ 72 […]
Read more

വിമാനത്തിന്റെ ചിറകിൽ തീ; അബുദാബിയിലേക്ക് പുറപ്പെട്ട യാത്രാവിമാനം റദ്ധാക്കി

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത യാത്രാ വിമാനത്തിന്റെ ചിറകിൽ തീ കണ്ടെത്തി. എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ ചൊവ്വാഴ്ചയാണ് തീപിടുത്തമുണ്ടായത്. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ തീ കണ്ടത്. വിമാനത്തിൽ 280 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉടൻ തന്നെ യാത്ര റദ്ധാക്കി. കൂടാതെ, അഗ്നിശമന സേനാംഗങ്ങളും അടിയന്തര പ്രതികരണ ടീമുകളും സ്ഥലത്തെത്തി സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കി. […]
Read more

വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ രജനീകാന്ത്

ചെന്നൈ: വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ തമിഴ്‌നടൻ രജനീകാന്ത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ചിരിച്ചുകൊണ്ട് നടന്നുപോയി. ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായി രജനീകാന്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. അതേസമയം, ഡിഎംകെ മുൻ മന്ത്രി ഇ.വി വേലുവും രഞനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കും. പശ്ചിമ ബംഗാൾ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സിബിഐ, അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നൽകി. ഡിഐജി പങ്കജ് സിങ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പശ്ചിമ ബംഗാൾ പൊലീസിൻ്റെ ശുപാർശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകമായിരുന്നു 41കാരനായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. മെയ് ആറിന് നോർത്ത് 24 പർഗാനാസ് […]
Read more

ഒരു വോട്ടിന് വിജയിച്ച MLAയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി. ഒരു വോട്ടിന് വിജയിച്ച ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പോസ്റ്റൽ ബാലറ്റിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സ്ഥാനാർഥി നൽകിയ ഹർജിയിലാണ് ഇടപെടൽ. ഡിഎംകെ സ്ഥാനാർത്ഥി പെരിയ കറുപ്പനാണ് ഹർജി നൽകിയത്. ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ ഒരു പോസ്റ്റൽ ബാലറ്റ് അബദ്ധത്തിൽ […]
Read more

കെസിയുടെ ഫ്ലെക്സിൽ മാത്രം കരി ഓയിൽ; ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ച നടക്കാനിരിക്കെ പ്രതിഷേധം

കണ്ണൂർ: ഡൽഹിയിൽമുഖ്യമന്ത്രി ചർച്ച നടക്കാനിരിക്കെ കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കണ്ണൂർ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച ഫ്ലെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട നാല് നേതാക്കളുടെ ചിത്രങ്ങൾ ഉള്ളതായിരുന്നു ഫ്ലെക്സ്. ഇതിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കി കെസി വേണു​ഗോപാലിന്റെ ചിത്രത്തിലാണ് കരിഓയിൽ ഒഴിച്ചത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും […]
Read more

ശക്തമായ ഇടിമിന്നൽ; നരിക്കുനിയിൽ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചു വീണ് ഗൃഹനാഥന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചു വീണ് ഗൃഹനാഥന് പരിക്കേറ്റു. വാര്യംവീട്ടില്‍ മാധവന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ശക്തമായ മിന്നലിനിടെ ചുമരിലെ കല്ല് തെറിച്ച് മാധവൻ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. വീടിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിലാണ്. കൂടാതെ, വീട്ടിലെ ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും വീടിന്റെ വയറിങും നശിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ വ്യക്തമാക്കി.
Read more

നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ഡൽഹി: 2026ലെ നീറ്റ് യുജി പരീക്ഷ ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെത്തുടർന്ന് റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ധാക്കിയത്. വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം പുറത്തിറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ നൽകും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന് വേണ്ടിയും ഫ്ലക്സ്

കൊച്ചി : എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് സംഭവം. ‘വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിലാണ് ഫ്ലക്സ് ഉയർന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് […]
Read more

Recent News