കെ സി മുഖ്യമന്ത്രി ആയാൽ കൂട്ട രാജി; തീരുമാനം അറിയിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി
നടുവണ്ണൂർ: കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് വാർഡ് കമ്മിറ്റി അറിയിച്ചു. ഗ്രൂപ്പ് താത്‌പര്യം സംരക്ഷിക്കാൻ വി ഡി സതീശനെതിരെ വോട്ടുചെയ്ത എംഎൽഎമാരുടെ നടപടി പ്രതിഷേധാർഹമാണെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. 102 സീറ്റോടെ യുഡിഎഫ് വൻ വിജയം കൈവരിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. എഐസിസി ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാവാൻ ശ്രമിക്കുകയാണ്. ഇത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ തകർക്കുമെന്നും കമ്മിറ്റി പറഞ്ഞു. […]
Read more

