Category: NEWS

പിണറായി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിനും രാജിക്കും ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് ദൂതൻ വഴി രാജ്‌ഭവനിൽ എത്തിച്ച അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തി. ഔദ്യോഗിക വാഹനംഒഴിവാക്കിയ അദ്ദേഹം എകെജി സെന്ററിലെ കാറിലാണ് ചിന്ത ഫ്ലാറ്റിൽ എത്തിയത്. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ അദ്ദേഹത്തിൻ്റെ പ്രതികരണം നാളെയും ഉണ്ടാകില്ല. […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് സാധാരണക്കാർക്ക് ആശ്വാസകരമായ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ വൈകുന്നേരത്തോടെ വില ഇടിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1.09 ലക്ഷം രൂപയിലേക്ക് താഴ്ന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. മെയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഇന്നത്തെ പുതുക്കിയ വില പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ […]
Read more

ചൈനയിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി, 21 പേർ കൊല്ലപ്പെട്ടു

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026 മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40 ഓടെയാണ് ദുരന്തമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്. 20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമ്മാണത്തിന് മുന്നിലുള്ള […]
Read more

പരാജയത്തിൽ തളരില്ല: രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍

കൊച്ചി: തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാര്‍ഥിയായിരുന്ന അഞ്ജലി നായര്‍. പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും, ഇത്രയും വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു. ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും തോൽവിയിൽ തളരില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകുമെന്നും അഞ്ജലി നായര്‍ പറഞ്ഞു. 30000 വോട്ട് വളരെ ഭാഗ്യമായിട്ട് ഞാന്‍ കണക്കാക്കുന്നു. കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്നുള്ള ഏരിയകള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇനി. എവിടെയാണ് കോട്ടം […]
Read more

കടുത്ത ചൂടിന് ആശ്വാസമാകും, മഴയും ആലിപ്പഴവും ഇടിമിന്നലും എത്തുന്നുവെന്ന് പ്രവചനം

ഡൽഹി: രാജ്യത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് മാസത്തിൽ തുടക്കത്തിലോ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലോടുകൂടിയ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളുയി ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റിന്റെ സ്വാധീനം മൂലം അന്തരീക്ഷത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിൽ മഴ […]
Read more

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്. യുവതി പ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം സുപ്രീംകോടതി കഴിഞ്ഞ വാദത്തിനിടെ ചോദിച്ചിരുന്നു. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സി്ങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ […]
Read more

നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാൻ ഡ്രൈവർക്കും പരിക്കുണ്ട്. 1982ൽ പുറത്തിറങ്ങിയ ‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമ രംഗത്തേക്ക് വരുന്നത്. പിന്നീട് നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററിൽ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലൻ , […]
Read more

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്ന ശേഷം മാത്രമേ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താനാണ് ആലോചന. സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകുമെന്നാണ് വിവരം. സണ്ണി ജോസഫ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എന്‍. ശക്തന്‍ എന്നീ […]
Read more

കോട്ടയം ന​ഗരത്തിലെ കെ. സി വേണുഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

കോട്ടയം: കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരുന്ന കെ. സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. വിജയശിൽപി കെ. സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ. സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള […]
Read more

ബേപ്പൂരിലെ തോൽവിക്ക് പിന്നിൽ ബിജെപി- സിപിഎം ധാരണ; പി വി അൻവർ

കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താൻ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു. റിയാസിനെ തളച്ചിടാനാണ് താൻ റിസ്‌ക്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി ഡി സതീശൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാൻ നിൽക്കുന്നവരുമായി ചർച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവർക്കായി പുതിയ […]
Read more

Recent News