തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് സാധാരണക്കാർക്ക് ആശ്വാസകരമായ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ വൈകുന്നേരത്തോടെ വില ഇടിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1.09 ലക്ഷം രൂപയിലേക്ക് താഴ്ന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. മെയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഇന്നത്തെ പുതുക്കിയ വില പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,400 രൂപയായി. ഗ്രാമിന് 13,675 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണ്ണവിലയിലെ വലിയ കുതിപ്പിന് തടയിട്ടതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്
