പുതിയ ‘ഹാർബർ ബ്രിഡ്ജ്’ ഈ മാസം തുറക്കും

ദുബായ് : ദുബായിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പുതിയ ഹാർബർ ബ്രിഡ്ജ്. ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാർബറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം നിലവിലുള്ള 12 മിനിറ്റിൽനിന്ന് മൂന്ന് മിനിറ്റായി കുറയും. ഇരുദിശകളിലേക്കുമായി മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാലത്തിന് സാധിക്കും. രണ്ടുവരി വീതമുള്ള നാല് ലൈനുകളാണ് പാലത്തിലുള്ളത്.

ദുബായിലെ അതിവേഗം വളരുന്ന വാട്ടർഫ്രണ്ട് ഡെസ്റ്റിനേഷനുകളിലൊന്നായ ദുബായ് ഹാർബറിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്. ഷമാൽ ഹോൾഡിങുമായി സഹകരിച്ച് നിർമിക്കുന്ന 1,500 മീറ്റർ നീളമുള്ള പാലം ഈ മാസം മുതൽ ഘട്ടംഘട്ടമായി ഗതാഗതത്തിനായി തുറന്നുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *