Category: NEWS

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ,കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം കടുത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കുമെന്നുമാണ് പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്‌ണതരംഗം […]
Read more

താമരശ്ശേരിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു

താമരശ്ശേരി: കട്ടിപ്പാറ അമരാട് സ്വദേശിയയായ മധ്യവയസ്കന് പാമ്പ് കടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്‌റഫ് (45) നാണ് പാമ്പുകടിയേറ്റത്. വെളളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷ്റഫിന് പാമ്പുകടിയേറ്റത്. കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടയിലാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ കടിച്ച പാമ്പിനെ അഷ്‌റഫ് പിടികൂടി പ്ലാസ്റ്റിക്ക് കവറിലാക്കി. കടിച്ച പാമ്പിനെയും കൊണ്ട് അഷ്‌റഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ മാർച്ചിലും, അതിന് ശേഷം […]
Read more

പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യം; ആശങ്ക രേഖപ്പെടുത്തി CBCI

ന്യൂഡൽഹി: 30 ആഴ്ച്ചയായ ഭ്രൂണത്തെ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണെന്നും സർക്കാരും, സുപ്രീംകോടതിയും ജനങ്ങളും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടർമാരോടും സഭ അഭ്യർത്ഥിച്ചു. പൂർണ്ണരൂപത്തിലെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ സഭ […]
Read more

കുമളിയിൽ ക്ഷേത്രോത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി: കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ ഉടൻ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയാർ‌ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ ചിത്രപൗർ‌ണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്. തമിഴ്നാട് സ്വദേശിയായ നാല് പേർക്കും തിരുവനന്തപുരം സ്വദേശിയായ ഒരാൾക്കും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനുമാണ് മിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ ശക്തമാകും. […]
Read more

കുറ്റ്യാടി ചുരത്തിൽ അപകടം; നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനും ഇടയിൽ നിയന്ത്രണം വിട്ട് ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആണ് അപകടം ഉണ്ടായത്. വയനാട്ടിൽ നിന്നും വരികയായിരുന്ന ഹരിതം kari പൗഡറിന്റെ ലോറി നിയന്ത്രണം വിട്ട് രണ്ടു കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽ നിന്നും വളർത്തു പശുവിനെ കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. വാൻ പത്തടിയോളം താഴ്ചയിൽ കൽവർട്ടിനുള്ളിലേക്ക് മറിഞ്ഞു. ഡ്രൈവർ അരമണിക്കൂറോളം വാനിനുളളിൽ കുടുങ്ങിക്കിടന്നു. വാനിന്റെ ഡ്രൈവർ പന്തീരിക്കര സ്വദേശി […]
Read more

കുടുംബത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; ആരാധകന് താക്കീത് നല്‍കി ഹെൻറിച്ച് ക്ലാസന്‍

ഹൈദരാബാദ്: കുടുംബത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന് കര്‍ശന താക്കീത് നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസന്‍. കുടുംബത്തോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കുന്നതിനിടെ അനുവാദമില്ലാതെ വീഡിയോ എടുത്ത വ്യക്തിയോട് താരം ക്ഷോഭിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ലാസന്‍ ആദ്യം ശാന്തനായാണ് പ്രതികരിച്ചത്. എന്നാല്‍ ക്യാമറ താഴ്ത്തിപ്പിടിച്ച് വീണ്ടും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ താരം പ്രകോപിതനായി. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടു. അതേസമയം […]
Read more

ഭവാനിപുരിൽ സുരക്ഷ ശക്തമാക്കി

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനും ഇ.വി.എം. സ്‌ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊൽക്കത്ത പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് നടപടി. വോട്ടെണ്ണൽ കേന്ദ്രമായ സഖാവത്ത് മെമ്മോറിയൽ സ്‌കൂളിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. മേയ് 4-ന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്‌ട്രോങ്ങ് റൂമിന് പുറത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് […]
Read more

ടിവികെയുടെ ഓഫീസിന് അജ്ഞാതർ തീയിട്ടു; പൊലീസിൽ പരാതി നൽകി

ചെന്നൈ: വിജയുടെ പാർട്ടിയായ ടിവികെയുടെ തമിഴ്നാട് തൃച്ചിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമിച്ചത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അജ്ഞാതർ ഓഫീസിന് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. മുഴുവൻ ബാനറുകളും കീറിക്കളഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ […]
Read more

ഇറാനുമായുള്ള യുദ്ധം; അമേരിക്കൻ സൈന്യത്തിനുണ്ടായത് വൻ സാമ്പത്തിക-ആയുധ നഷ്ടം

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലും വെടിവെപ്പിലുമായി ഏകദേശം 2.3 ബില്യൺ മുതൽ 2.8 ബില്യൺ ഡോളർ വരെയുള്ള സൈനിക ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് കണക്ക്. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഒരു പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി പുറത്തുവിടുന്ന ആദ്യത്തെ വിശദമായ നഷ്ടക്കണക്കാണിത്. എന്നാൽ, ഈ കണക്കിൽ മേഖലയിലെ അമേരിക്കൻ സൈനിക […]
Read more

Recent News