Category: NEWS

‘അട്ടാണി അനീഷ്’ വീണ്ടും കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: ഗുണ്ടാ പ്രവർത്തനങ്ങളിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് എന്ന ‘അട്ടാണി അനീഷ്’ (43) വീണ്ടും പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പ് വീട്ടിൽ നാസറിന്റെ മകനായ ഇയാളെ എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എറണാകുളം എം.ജി റോഡിലെ ചായക്കടയിൽ വെച്ച് ഒരു യുവാവിനെ മർദ്ദിച്ച കേസിൽ അനീഷിനെ തൃശ്ശൂരിലെ ഒളിസങ്കേതത്തിൽ നിന്ന് മൽപ്പിടിത്തത്തിലൂടെ സെൻട്രൽ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് […]
Read more

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കും

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം ചേരുക. യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടു നിൽക്കും. കോൺഗ്രസിനെതിരെയുള്ള അതൃപ്തി സിപിഐഎം നേരിട്ട് അറിയിക്കും. 23 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് ജയറാം രമേശ് പറഞ്ഞു. ചിലർ തിരക്കുകൾ മൂലം അസൗകര്യം അറിയിച്ചു. എന്നാൽ എല്ലാവരും NDA സർക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. കടുത്ത ഭിന്നതകൾക്കിടയിലാണ് […]
Read more

മുതിരപ്പുഴയാറ്റിൽ കണ്ട മൃതദേഹം ചിത്തിരപുരം സ്വദേശിയുടേത്; പൊലീസിനെ അറിയിച്ച് ബന്ധുക്കൾ‌

ഇടുക്കി: മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരനാണ് മരിച്ചതെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. കേസ്സെടുത്ത് വെളളത്തൂവൽ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.
Read more

മദ്യപാനം: കുറഞ്ഞ അളവുപോലും അപകടസാധ്യത കൂട്ടുമെന്ന് പഠനം

ന്യൂഡൽഹി : മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നിരന്തരം പുറത്തുവരാറുണ്ട്. ഒരളവും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ജേർണൽ ഓഫ് ഹെപ്പറ്റോളജിയിൽ വന്ന പുതിയ പഠനത്തിലും സമാന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപാനത്തിൽ സുരക്ഷിതമായ അളവില്ലെന്നും എത്രത്തോളം മദ്യപിക്കുന്നോ അത്രത്തോളം ആരോഗ്യപ്രശ്നങ്ങളും വർധിക്കുമെന്നും പഠനം പറയുന്നു. മദ്യം കാൻസറിന് കാരണമാകുന്ന ഘടകമാണെന്നും ആദ്യത്തെ അളവിൽത്തന്നെ അപകടസാധ്യത ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ പഠനവും. മദ്യപാനത്തോടൊപ്പം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുന്നുവെന്നും കുറഞ്ഞ അളവിൽ […]
Read more

സലിം കുമാറിന്റെ വിയോഗം തീരാനഷ്ടം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി കെ മുരളീധരന്‍. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമയ്ക്കും തീരാനഷ്ടമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഹാസ്യ നടനായി എത്തി മലയാള സിനിമാ ലോകം കീഴടക്കിയ ആളാണ് സലിം കുമാര്‍. കോണ്‍ഗ്രസുകാരന്‍ എന്ന പേരില്‍ അവസരം നിഷേധിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുകാരനായിരുന്നു സലിം കുമാര്‍. യുഡിഎഫ് ഭരിച്ച സമയത്തൊന്നും ഒരു ആനുകൂല്യത്തിനും സലിം കുമാര്‍ തങ്ങളെ […]
Read more

ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനനഗരമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് […]
Read more

ഹൃദയത്തിലെ സുഷിരം നെഞ്ചുകീറാതെ അടയ്ക്കാം

ഉള്ളിയേരി: ജന്മനാലുള്ള ഹൃദ്രോഗമായ ഹൃദയത്തിലെ സുഷിരം നെഞ്ചുതുറക്കാതെയുള്ള ടോട്ടൽ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗം പരിഹരിച്ചു. മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗത്തിലെ ചീഫ് കാർഡിയാക് സർജൻ ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ജിഷ്ണു (29) എന്ന യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. വലതുനെഞ്ചിന്റെ വശത്തുണ്ടാക്കുന്ന ചെറിയ സുഷിരങ്ങളിലൂടെ എൻഡോസ്കോപ്പ് ക്യാമറയും മെഡിക്കൽ ഉപകരണങ്ങളും കടത്തിവിട്ടാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. നെഞ്ചിന്റെ മുൻഭാഗത്ത് വലിയ ശസ്ത്രക്രിയാപാടുകൾ […]
Read more

മെട്രോ യാത്ര ആരോഗ്യത്തിനും ഗുണകരം

ബെംഗളൂരു: മെട്രോ തീവണ്ടിയിൽ യാത്ര ചെയ്യുന്നത് ആരോഗ്യത്തിനും ഉത്തമമെന്ന് പഠനം. നമ്മ മെട്രോ യെല്ലോ ലൈൻ റൂട്ടിലെ പതിവ് യാത്രക്കാർക്കിടയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സംഘം നടത്തിയ പഠനത്തിലാണ് മെട്രോ തീവണ്ടിയെ ആശ്രയിക്കുന്നവർക്ക് സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിനെക്കാൾ വ്യായാമം ലഭിക്കുമെന്ന് കണ്ടെത്തിയത്. ദിവസം 10മുതൽ 15വരെ മിനിറ്റ് അധിക വ്യായാമം മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്നു. വീട്, ഓഫീസ് എന്നിവിടങ്ങളിൽനിന്ന് മെട്രോ സ്റ്റേഷനിലേക്കുള്ള ദൂരം നടക്കേണ്ടിവരുന്നത് അടക്കമുള്ള കാരണത്താലാണ് അധിക ശാരീരികാധ്വാനം വേണ്ടിവരുന്നത്. സ്റ്റേഷൻ […]
Read more

സൗദിയിലെ അസീറിൽ 9 പുതിയ റോഡ്

റിയാദ്: സൗദിയിൽ 9 പുതിയ റോഡ് വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു, സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ തലാൽ 473 മില്യൺ റിയാൽ ചെലവ് വരുന്ന 9 പുതിയ റോഡ് വികസന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ആകെ 252 കിലോമീറ്റർ നീളമുള്ളതാണ് ഈ പദ്ധതികൾ. നിലവിൽ 5304 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അസീറിലെ റോഡ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനും, മേഖലയുടെ തന്ത്രപ്രധാനമായ വളർച്ചക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതികൾ സഹായിക്കും. അതേസമയം, പദ്ധതികളുടെ […]
Read more

കുവൈത്തിൽ 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച കേസിൽ ഫിലിപ്പീൻസ് സ്വദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച തുകയുടെ ഒരു ഭാഗം പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Read more

Recent News