Tag: LATEST

മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്; പാർസലിലും പരിശോധന വരും

ന്യൂഡൽഹി : മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്. മയോണൈസിന്റെ സമയപരിധി രണ്ടുമണിക്കൂറാണ്. ഇതുകഴിഞ്ഞ മയോണൈസ് ഉപയോഗിക്കുന്നത് അപകടകരംമാത്രമല്ല കുറ്റകരംകൂടിയാണ്. പാർസൽ ഫുഡിനും ഇതുബാധകമാണ്. ഇത്തരത്തിൽ കൃത്യമായ നിർദേശങ്ങളടങ്ങിയ ലേബൽ പാർസലിൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ബിബി മാത്യു പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പേരിൽ പരിശോധന ശക്തമാക്കി. ഹോട്ടൽ, റസ്റ്ററന്റ്, ഷവർമകേന്ദ്രങ്ങൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒരുമാസത്തിനിടെ 830 പരിശോധനകളാണ് നടന്നത്. ഏഴ് […]
Read more

എട്ടുകുട്ടികൾക്ക് മുണ്ടിനീര്, തുമ്പോളിയിൽ സ്കൂളടച്ചു; രോഗവ്യാപനമുണ്ടായാൽ തുറക്കാൻ വൈകും

ആലപ്പുഴ: സ്കൂൾക്കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിലെ എട്ട്‌ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക്‌ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കൂടുതൽ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാൽ 21 ദിവസം അടച്ചിടും. സാധാരണ രണ്ടാഴ്ചയ്ക്കകം മുണ്ടിനീര് ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാനെടുക്കുന്ന സമയം) 12 മുതൽ 25 ദിവസം വരെയാണ്. അതിനാലാണ് കൂടുതൽ ദിവസം സ്കൂൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുന്നത്. ആലപ്പുഴ ജില്ലയുടെ തെക്കൻമേഖലയിൽ കഴിഞ്ഞവർഷം മുണ്ടിനീര് പടർന്നതിനെത്തുടർന്ന് സ്കൂളുകളും […]
Read more

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ജാപ്പനീസ് പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ഹൈദരാബാദ് ഹൗസിൽ വെച്ച് നരേന്ദ്രമോദിയും സനായ് ടക്കായ്ച്ചിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും. വ്യാപാര, നിക്ഷേപ, പ്രതിരോധ രം​ഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചചെയ്യും. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതും ചർച്ചയാകും. ഇതിന് പിന്നാലെ നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രിയും ചേർന്ന് ഹരിയാനയിൽ മാരുതി സുസുക്കി നിർമിക്കുന്ന പുതിയ […]
Read more

ഷാർജയിൽ പൊതുമേഖല കൂടുതൽ വികസിപ്പിക്കാൻ പദ്ധതി

ഷാർജ : എമിറേറ്റിന്റെ പൊതുമേഖലയെ കൂടുതൽ വികസിപ്പിക്കാനും സർക്കാർ വകുപ്പുകളുടെ പ്രകടനം നിരീക്ഷിക്കാനും വികസനപദ്ധതികൾ അവലോകനംചെയ്യാനും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ (എസ്.ഇ.സി.) യോഗത്തിൽ തീരുമാനം. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഉപ ഭരണാധികാരിയും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു. യു.എ.ഇ. സുപ്രീം […]
Read more

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ടെന്നും ഓഹരി കൈ മാറ്റത്തിലൂടെ […]
Read more

വേനലവധി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറുന്നു

ദുബായ് : വേനലവധി തുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷം കവിയുന്നതായി അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. രണ്ടാഴ്ചയ്ക്കകം 30 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ഈ മാസം 12-ന് മാത്രമായി രണ്ടേകാൽ ലക്ഷത്തിലേറെ യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കണക്കുക്കൂട്ടൽ. വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നാണ് വേനൽക്കാലം. കഴിഞ്ഞ ജൂലായ് മുതൽ സെപ്റ്റംബർ വരെ മാത്രമായി 2.42 കോടി ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. […]
Read more

ഷാർജയിൽ പുതിയ ഇ.വി. ചാർജിങ് സ്റ്റേഷൻ

ഷാർജ : പരിസ്ഥിതിസൗഹൃദ ഗതാഗതം ലക്ഷ്യമാക്കി ഷാർജയിൽ പുതിയ ഫ്ലാഗ്ഷിപ്പ് ഇ.വി. ചാർജിങ് സ്റ്റേഷൻ തുറന്നു. എമിറേറ്റിലെ പ്രധാന റെസിഡൻഷ്യൽ വികസന പദ്ധതി പ്രദേശമായ അൽ മംഷയിലാണ് ഐ.ഒ.എൻ. ഇ.വി. ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. എമിറേറ്റിലെ ആദ്യത്തെ അംഗീകൃത ചാർജ് പോയിന്റ് ഓപ്പറേറ്റർ (സി.പി.ഒ.) പദവി സ്വന്തമാക്കിയതിനു പിന്നാലെയാണ് തങ്ങളുടെ ഇ.വി. ചാർജിങ് ശൃംഖല വിപുലീകരിച്ചുകൊണ്ട് ഐ.ഒ.എൻ. പുതിയ സംരംഭത്തിന് തുടക്കമിട്ടത്. അലഫ് ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ ഐ.ഒ.എന്നിന്റെ മാതൃകമ്പനികളായ ബീഅ, ക്രെസെന്റ് എന്റർപ്രൈസസ്, […]
Read more

ഷാർജയിൽ തിയേറ്റർ സീസൺ ബജറ്റിന് അംഗീകാരം

ഷാർജ : എമിറേറ്റിലെ കലാപ്രവർത്തകർക്കും കലാസ്വാദകർക്കുമായുള്ള 19-ാമത് തിയേറ്റർ സീസൺ ബജറ്റിന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. നാടക സീസണുവേണ്ടി 7,47,000 ദിർഹമാണ് ഗ്രാന്റ് ആയി അനുവദിച്ചത്. തിയേറ്റർ സീസണിനു നൽകിയ ഉദാരമായ ഗ്രാന്റിനെ ഷാർജ സാംസ്കാരിക വകുപ്പും തിയേറ്റർ അസോസിയേഷനും അഭിനന്ദിച്ചു. നാടക പ്രവർത്തകർക്ക് സാമ്പത്തിക, മാനസിക പ്രോത്സാഹനം നൽകുകയാണ് ശൈഖ് സുൽത്താനെന്നും ഇത് യു.എ.ഇ. യിൽ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്താൻ […]
Read more

മുംബൈയിൽ സ്‌കൂള്‍ വാനിന് മുകളിൽ മരം വീണ് 11കാരന്‍ മരിച്ച സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ ആല്‍മരം സ്‌കൂള്‍ വാനിന് മുകളില്‍ പതിച്ച് 11കാരന്‍ മരിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ഗാര്‍ഡന്‍ സൂപ്രണ്ട് ജഗ്ദീഷ് ബോറിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പ്രഥമ ദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ടംഗ കമ്മിറ്റിയെയാണ് അന്വേഷണത്തിനായി കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.എട്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബിഎംസി കമ്മിഷണര്‍ അശ്വിനി ഭിഡേയാണ് ഡെപ്യൂട്ടി മുന്‍സിപ്പില്‍ കമ്മീഷണര്‍മാരായ പുരുഷോത്തം മാലവാഡേ, ശശാങ്ക് ഭോറേ എന്നിവരെയാണ് […]
Read more

ആ​ഗോള തലത്തിൽ ഒന്നാം സ്ഥാനവുമായി മദീനയിലെ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി

റിയാദ്: ക്യു.എസ് ആഗോള സർവകലാശാല റാങ്കിങ്ങിൽ, സ്റ്റുഡന്റ് ഡിവേഴ്സിറ്റി ഇൻഡക്സിൽ മദീനയിലെ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ സർവ്വകലാശാലക്കുള്ള ആഗോള നേതൃത്വവും സന്ദേശവും വ്യക്തമാക്കുന്നതാണ് ഈ ചരിത്ര നേട്ടം. വിവിധ സംസ്കാരങ്ങളിലും ഭാഷകളിലുമുള്ള വിദ്യാർഥികളെ സഹവർത്തിത്വം, സംവാദം എന്നീ മൂല്യങ്ങളിൽ ഒന്നിപ്പിക്കുന്നതിലും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിലും യൂണിവേഴ്സിറ്റി മുൻനിരയിലാണ്. യൂണിവേഴ്സിറ്റിയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളിൽ 67 ശതമാനത്തിലധികം പേരും അവരുടെ കുടുംബങ്ങളിൽ നിന്ന് […]
Read more

Recent News