Tag: LATEST

ഇഡിയെ പേടി, മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍

മലപ്പുറം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥിനെ നിയമിച്ചതിലും പിഎംശ്രീ പദ്ധതിയിലും മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ പേടിച്ചാണ് മുസ്ലിം ലീഗ് ഇത്തരം നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്നും പിഎംശ്രീ നടപ്പാക്കിയില്ലെങ്കില്‍ നിങ്ങളെ പിടിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടാകാമെന്നും കെ. ടി ജലീല്‍ പറഞ്ഞു. പിഎംശ്രീയില്‍ മുസ്ലിം ലീഗിനെക്കൊണ്ടുതന്നെ ഒപ്പുവെയ്പ്പിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് അതുകൊണ്ടാണ്. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ഇല്ലെന്ന് കെഎം ഷാജി പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഈ പ്രസ്താവന പറഞ്ഞിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു പുകില്‍ എന്നും […]
Read more

കനത്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശനഷ്ടം; ജമ്മുവിൽ മേഘവിസ്ഫോടനം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ […]
Read more

‘ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനം കടത്തിയ കേസില്‍ അന്വേഷണ സംഘം ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ പക്കലെന്ന് കസ്റ്റംസ് പറയുന്നു. നാല് വാഹനങ്ങള്‍ കൂടി അന്വേഷ പരിധിയിലുണ്ട്. ഈ വാഹനങ്ങളുടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. കേസില്‍ ഇന്നലെ കസ്റ്റംസ് സംഘം ദുല്‍ഖറിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ […]
Read more

യുപിഎസ്‌സി ഉപദേശകസമിതിയിൽ നിന്ന് പിൻമാറി പരിസ്ഥിതി ശാസ്ത്രജ്ഞൻ എസ്.ഫെയ്‌സി

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് യുപിഎസ്‌സി ഉപദേശക സമിതിയിൽ നിന്ന് പിൻമാറി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ എസ്.ഫെയ്‌സി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതികരിക്കുന്ന യുവതീയുവാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിൻമാറുന്നതെന്ന് ഫെയ്‌സി യുപിഎസ്‌സിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. ”ഉപദേശകൻ എന്ന നിലയിലുള്ള എന്റെ ചുമതല പുതുക്കാനുള്ള നിങ്ങളുടെ ക്ഷണം ഞാൻ സ്വീകരിച്ചിരുന്നതാണ്. എന്നാൽ, രാജ്യത്ത് പരീക്ഷകളിൽ വ്യാപകമായി നടക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിലും, തകർന്നടിഞ്ഞ പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി പ്രതിഷേധിക്കുന്ന യുവതീയുവാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഞാൻ പ്രസ്തുത […]
Read more

ബംഗ്ലാദേശിലെ 3 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും നേരിട്ട് സർവീസ്; ചരിത്ര ചുവടുവെപ്പിനൊരുങ്ങി സലാം എയർ

മസ്കത്ത്: ബംഗ്ലാദേശ് വ്യോമയാന വിപണിയിൽ ചരിത്ര ചുവടുവെപ്പുമായി ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. 2026 സെപ്തംബർ മുതൽ മസ്‌കത്തിൽ നിന്ന് ബംഗ്ലാദേശിലെ സിൽഹെറ്റിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ പ്രഖ്യാപിച്ചു. ഇതോടെ ധാക്ക, ചിറ്റഗോങ്, സിൽഹെറ്റ് തുടങ്ങി ബംഗ്ലാദേശിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഷെഡ്യൂൾഡ് സർവീസ് നടത്തുന്ന ആദ്യത്തെ വിദേശ വിമാനക്കമ്പനിയായി സലാം എയർ മാറും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പുതിയ റൂട്ടിൽ ഉണ്ടാകുക. സലാലയിൽ നിന്നുള്ള യാത്രക്കാർക്ക് മസ്‌കത്ത് വഴി സിൽഹെറ്റിലേക്ക് കണക്റ്റിങ് […]
Read more

കെഎസ്ആർടിസി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി വരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്‍റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉൾപ്പെടുത്തിയ പ്രൊപ്പോസൽ കെഎസ്ആർടിസി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. പ്രൊപ്പോസൽ വിശദമായി പരിശോധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും, […]
Read more

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്: അന്വേഷണം ആരംഭിച്ച് PSC ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പി.എസ്.സി ആഭ്യന്തരവിഭാഗം. എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സർക്കാർതല അന്വേഷണത്തിനും സാധ്യതയെന്നാണ് വിവരം. പി.എസ്.സി പരീക്ഷാ വിഭാഗത്തിൽനിന്ന് അന്വേഷണസംഘം റിപ്പോർട്ട് തേടും. ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സർക്കാർതല അന്വേഷണത്തിനും സാധ്യതയുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന ക്രമക്കേടുകൾ പി.എസ്‌.സിയുടെ വിശ്വാസ്യതയിൽ സംശയം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ […]
Read more

ബോസ്‌നിയയെ കീഴടക്കി; ആതിഥേയരായ അമേരിക്ക ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍

അമേരിക്ക ലോകകപ്പില്‍ കാഴ്ചവെക്കുന്നത് മിന്നും പ്രക‌ടനം. നോക്കൗട്ടില്‍ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അമേരിക്ക പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫൊളാരിന്‍ ബലോഗനും (45) മാലിക് ടില്‍മാനുമാണ് (79) അമേരിക്കയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മറുപടി നല്‍കാന്‍ ബോസ്‌നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴായി. പ്രീക്വാര്‍ട്ടറില്‍ അമേരിക്ക ബെല്‍ജിയത്തെയാണ് നേരിടുക. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയയിടത്തുനിന്നാണ് അമേരിക്ക ഗോളടിച്ച് ബോസ്‌നിയയെ ഞെട്ടിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കയുടെ ആദ്യ ഗോള്‍. ഫൊളാരിന്‍ ബലോഗനായിരുന്നു സ്‌കോറര്‍. മാലിക് […]
Read more

സർക്കാരിനെതിരെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം തങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുമായി അടുത്ത ബന്ധമുള്ള, ബാംഗ്ലൂർ യാത്രകൾ സംഘടിപ്പിച്ച, വിവിധ ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് പത്രങ്ങളിലൂടെ മാത്രമേ ഈ വിവരം അറിയാൻ കഴിഞ്ഞുള്ളൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പദ്ധതിയെക്കുറിച്ച് ധവളപത്രത്തിൽ വരെ രേഖപ്പെടുത്തിയ […]
Read more

പരാതിയില്‍ നടപടി എടുക്കുന്നില്ല; കോടതിയെ സമീപിച്ച് നടി അന്‍സിബ

കൊച്ചി: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. പരാതിയില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് പരാതി. വിഷയത്തില്‍ ശ്വേത മേനോന്റെ പങ്ക് അന്വേഷണിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ഈ മാസം ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ […]
Read more

Recent News