Tag: LATEST

പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസിയുടെ കാല് അടിച്ചൊടിച്ച് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. അതിക്രമം കണ്ടുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ അയല്‍വാസിയുടെ കാല് അടിച്ചൊടിച്ചു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ കുട്ടിയെ ആരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ […]
Read more

ജി​ദ്ദയിൽ കാബിനറ്റ് യോ​ഗം; കുവൈത്ത്, ബഹ്റൈൻ ആക്രമണങ്ങളെ അപലപിച്ചു

റിയാദ്: ജിദ്ദയിൽ നടന്ന കാബിനറ്റ് യോ​ഗത്തിന് അധ്യക്ഷത വഹിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്. കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെയും, ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷക്കും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനും എതിരെ ഇറാൻ നടത്തുന്ന ശത്രുതാപരമായ ആക്രമണങ്ങളെ കാബിനറ്റ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സഹോദര രാജ്യങ്ങളായ കുവൈത്തിനോടും ബഹ്റൈനോടും സൗദി അറേബ്യക്കുള്ള ഐക്യദാർഢ്യം കാബിനറ്റ് ആവർത്തിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് […]
Read more

ഒമാനിൽ പ്ലാസ്റ്റിക് ബാ​ഗ് നിരോധനം

മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിക്കുന്നതിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1 മുതൽ നടപ്പിലാക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഡിസിഷൻ നമ്പർ 8/2024 ലെ വ്യവസ്ഥകൾ നടപ്പിലാക്കിക്കൊണ്ടുള്ള പുതിയ ഘട്ടത്തിൽ കൂടുതൽ വാണിജ്യ മേഖലകളിലേക്ക് നിരോധനം വ്യാപിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഒമാനി കടകൾ, സ്വർണ-വെള്ളി ആഭരണശാലകൾ, ഫർണിച്ചർ ഷോപ്പുകൾ, വാഹന ഡീലർഷിപ്പുകൾ, കാർ കെയർ സെന്ററുകൾ എന്നിവയാണ് പുതുതായി ഈ പരിധിയിൽ വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളെ ആശ്രയിക്കുന്നത് കുറക്കുക, […]
Read more

വിഴിഞ്ഞത്തെ വിദേശനിക്ഷേപം; സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്. VISL എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷ. ഓഹരി […]
Read more

സൗദിയിൽ ഇൻഷുറൻസ് പരിരക്ഷയുള്ള 1.39 കോടി ജീവനക്കാരിൽ 1.1 കോടി വിദേശികൾ

റിയാദ്: 2026 ലെ ഒന്നാം പാദത്തിലെ തൊഴിൽ വിപണിയിലെ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, സൗദി അറേബ്യയിൽ നിലവിൽ ജോലി ചെയ്യുന്നവരും സോഷ്യൽ ഇൻഷുറൻസ് നിയമങ്ങൾക്ക് കീഴിലുള്ളവരുമായ സ്വദേശികളുടെ എണ്ണം 3.1 മില്യൺ ആയി ഉയർന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ 1.8 മില്യൺ പുരുഷന്മാരും 1.2 മില്യൺ സ്ത്രീകളും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കാലയളവിന്റെ അവസാനത്തിൽ രാജ്യത്ത് സോഷ്യൽ ഇൻഷുറൻസ് പരിരക്ഷയുള്ള […]
Read more

യുഎഇയിൽ ചിലയിടങ്ങളിൽ താപനില 46°Cലേക്ക്

ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില കനക്കുമെന്നും ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് 46°C വരെ ഉയർന്നേക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും തീരദേശങ്ങളിൽ ഉയർന്ന അന്തരീക്ഷ ഈർപ്പവും നിലനിൽക്കും. വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചൂട് വീണ്ടും വർധിക്കുമെന്നാണ് പ്രവചനം. ഇന്ന് ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-പടിഞ്ഞാറൻ ദിശയിൽ […]
Read more

യുഎഇയിൽ വേനലവധി ജൂലൈ 3 മുതൽ

ദുബൈ: വേനൽക്കാലത്തെ വരവേറ്റ് യുഎഇ. 2025-2026 അധ്യയന വർഷത്തെ ക്ലാസുകൾ പൂർത്തിയാക്കി രാജ്യത്തെ സ്കൂളുകളിൽ ജൂലൈ 3 മുതൽ വേനലവധി ആരംഭിക്കുമെന്ന് വിദ്യഭ്യാസ മന്താലയം അറിയിച്ചു. ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂലൈ 6 മുതലായിരിക്കും അവധി. ഏകദേശം രണ്ട് മാസത്തെ നീണ്ട അവധിക്കാലത്തിന് ശേഷം ആഗസ്റ്റ് 31-നായിരിക്കും പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ പുനരാരംഭിക്കുക. വേനലവധി കളറാക്കാൻ യുഎഇയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്-വിനോദ മാമാങ്കമായ ‘ദുബൈ സമ്മർ സർപ്രൈസസ്’ തിരിച്ചെത്തുന്നുണ്ട്. നാളെ ആരംഭിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ […]
Read more

സൗദിയിലെ നജ്റാൻ എയർപോർട്ട് വഴി യാത്ര ചെയ്തത് 17 ലക്ഷം പേർ

റിയാദ്: സൗദിയിലെ നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ഒന്നാം പാദത്തിന്റെ അവസാനം വരെ 1.7 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു. ക്ലസ്റ്റർ 2 എയർപോർട്സ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളം വഴിയുള്ള ആഭ്യന്തര-അന്തർദേശീയ സർവീസുകളിലാണ് ഇത്രയും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തിയത്. ഈ കാലയളവിൽ വിമാനത്താവളം വഴി 13,000-ത്തിലധികം സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം, കെയ്റോ, ദുബൈ എന്നീ പ്രധാന അഞ്ച് നഗരങ്ങളിലേക്കാണ് ഇവിടെ നിന്നും സർവീസുകൾ ഉള്ളത്. പ്രമുഖ അഞ്ച് […]
Read more

യുഎഇയിലെ പാസ്‌പോർട്ട് സേവനം നിയമക്കുരുക്കിൽ

അബൂദബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനം നിയമക്കുരുക്കിൽ. സേവനത്തിന്റെ കരാർ പുതിയ കമ്പനിയെ ഏൽപിച്ചത് ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി സുപ്രീം കോടതിയേയും ഡൽഹി ഹൈക്കോടതിയെയും സമീപിച്ചതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഇന്ന് മുതൽ കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവനങ്ങൾ ഏറ്റെടുക്കാനിരിക്കേയാണ് കേസ്. പുതിയ പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ഒരാഴ്ചയായി ഏതാണ്ട് മുടങ്ങിയ നിലയിലാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമേ അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ട് […]
Read more

ഹജ്ജ് സർവീസുകൾ പൂർണം; അവസാന സർവീസുമായി അഹമ്മദാബാദിലേക്ക് പറന്ന് സൗദിയ’

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ മടക്കയാത്രാ സർവീസുകൾ പൂർത്തിയാക്കിയതായി സൗദി എയർലൈൻസ്. 402 തീർഥാടകരുമായി ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതോടെയാണ് ഈ വർഷത്തെ സൗദിയയുടെ ഔദ്യോഗിക ഹജ്ജ് സർവീസുകൾക്ക് സമാപനമായത്. തീർഥാടകരുടെ വരവും പോക്കും ഉൾപ്പെടെ 75 ദിവസം നീണ്ടുനിന്ന വിപുലമായ ഹജ്ജ് ഓപ്പറേഷനാണ് എയർലൈൻ വിജയകരമായി പൂർത്തിയാക്കിയത്. ഈ കാലയളവിൽ 10 ലക്ഷത്തിലധികം സീറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. 160 വിമാനങ്ങൾ അടങ്ങുന്ന […]
Read more

Recent News