ഹജ്ജ് സർവീസുകൾ പൂർണം; അവസാന സർവീസുമായി അഹമ്മദാബാദിലേക്ക് പറന്ന് സൗദിയ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ മടക്കയാത്രാ സർവീസുകൾ പൂർത്തിയാക്കിയതായി സൗദി എയർലൈൻസ്. 402 തീർഥാടകരുമായി ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതോടെയാണ് ഈ വർഷത്തെ സൗദിയയുടെ ഔദ്യോഗിക ഹജ്ജ് സർവീസുകൾക്ക് സമാപനമായത്. തീർഥാടകരുടെ വരവും പോക്കും ഉൾപ്പെടെ 75 ദിവസം നീണ്ടുനിന്ന വിപുലമായ ഹജ്ജ് ഓപ്പറേഷനാണ് എയർലൈൻ വിജയകരമായി പൂർത്തിയാക്കിയത്. ഈ കാലയളവിൽ 10 ലക്ഷത്തിലധികം സീറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. 160 വിമാനങ്ങൾ അടങ്ങുന്ന പ്രത്യേക വ്യോമവ്യൂഹം ഇതിനായി ഉപയോഗിച്ചു എന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 145 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസുകൾ നടത്തി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News