Tag: LATEST

വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടത് പാർട്ടികൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. […]
Read more

ഹാന്റ വൈറസ് പടരുന്നു: മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ന്യൂയോർക്ക്: 149 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച ആഢംബര കപ്പലിൽ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത നിര്‍ദേശിച്ചത്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി ശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് […]
Read more

ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ല; ലോക്സഭ സ്പീക്കർക്ക് കനിമൊഴിയുടെ കത്ത്

‍‍‍‍ഡൽഹി: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങളിലെ അതൃപ്തി ഇന്ത്യാ മുന്നണിയിലും പരസ്യമാകുന്നു. ഡിഎംകെ മുന്നണി വിട്ട് ടിവികെയ്ക്ക് പിന്തുണ നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ഡിഎംകെ അംഗങ്ങളും രംഗത്തെത്തുന്നു. പാർലമെന്റിൽ പുതിയ ഇരിപ്പടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കനിമൊഴി എംപി കത്ത് നൽകി. സഭയിലെ ഇരിപ്പിടങ്ങളിൽ പുതിയ ക്രമീകരണം വേണമെന്നും കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ലെന്നുമാണ് കനിമൊഴി കത്തിൽ പറയുന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് സഖ്യത്തിൽ […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊല; പ്രതി സജി കാണാതായ അച്ഛനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം. സജി പിതാവ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തുകയാണ് പൊലീസ്. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വെച്ച് അവസാനമായി കണ്ടവരെ പൊലീസ് അന്വേഷിച്ചിരുന്നു. സജി അമ്മയേയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സജി ക്രൂരമായ […]
Read more

വിജയ്ക്ക് ആശ്വാസം; ഡിഎംകെ-എഐഎഡിഎംകെ സഖ്യ സർക്കാർ നീക്കം ഉപേക്ഷിച്ചേക്കും

ചെന്നൈ: അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ പുനരാലോചന. ഡിഎംകെ – എഐഎഡിഎംകെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡിഎംകെ നേതാവ് ടി. കെ. എസ് ഇളങ്കോവൻ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുകയാണ്. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നുമാണ് ഇളങ്കോവൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അണ്ണാഡിഎംകെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ഡിഎംകെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. സ്റ്റാലിന് ബിജെപി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡിഎംകെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ […]
Read more

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം

വാഷിംഗ്ടണ്‍: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഒരു മാസം നീണ്ടുനിന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനിടയിലാണ് വ്യഴാഴ്ച പുതിയ ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കാനുമുള്ള […]
Read more

പിന്തുണ ചോദിക്കുന്നത് വാട്സാപ്പിലൂടെ’; വിജയ്ക്ക് അഹങ്കാരമെന്ന് വിസികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് വിടുതലൈ ചിരുതൈകൾ കച്ചി. സഖ്യകക്ഷികളുടെ പിന്തുണ തേടാൻ വിജയ് നേരിട്ട് ചർച്ചകൾ നടത്തുന്നതിന് പകരം വാട്സാപ്പ് സന്ദേശമാണ് അയക്കുന്നത്. ഇത് ‘രാഷ്ട്രീയ അഹങ്കാരമാണ്’ എന്ന് വിസികെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് യുടെ ടിവികെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പിന്തുണ തേടി രാഷ്ട്രീയ നേതാക്കൾക്ക് […]
Read more

സ്റ്റാലിനെ ചേർത്തുപിടിച്ച് അഖിലേഷ് യാദവ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ രൂക്ഷ വിമർശവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മമത ബാനർജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, ‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’ എന്ന് കുറിച്ചത് കോൺഗ്രസിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ഇപ്പോൾ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ […]
Read more

ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി: 28കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി. ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദ്ദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദ്ദനം. അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ 240 രൂപയുടെ നേരിയ വർദ്ധനവുണ്ടായ വിപണിയിൽ വൈകീട്ട് വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. മെയ് മാസത്തിൽ ആദ്യമായി പവന് 1.12 ലക്ഷം കടന്ന് ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തി സ്വർണവിപണി. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ കുറവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,960 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,975 രൂപ എന്ന […]
Read more

Recent News