Tag: LATEST

സൗദി ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ പ്രിയമേറുന്നു

റിയാദ്: ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനിടെ, ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ വർദ്ധനവ്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്‍റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ സൗദി അറേബ്യയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഈന്തപ്പഴത്തിന്റെ ഉപഭോഗം വർധിക്കുന്നത് ഈ […]
Read more

ട്രാഫിക് ഉദ്യോഗസ്ഥനടക്കമുള്ള ക്രിമിനൽ സംഘത്തിന് കുവൈത്തിൽ കഠിനതടവ്

കുവൈത്ത്: വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തിന് കുവൈത്ത് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് നാസർ സലേം അൽ-ഹൈദ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് വിധിച്ചത്. വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വ്യാജരേഖകൾ ചമയ്ക്കുകയും സാധാരണക്കാരെ കബളിപ്പിച്ച് വാഹനങ്ങൾ വിൽക്കുകയും ചെയ്തതിനാണ് നടപടി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം കാണിച്ച് 54 വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ തിരുത്തിയ […]
Read more

തിയറ്ററില്‍ മിസ് ആയോ? ‘മോഹിനിയാട്ടം’ ഒടിടിയില്‍ കാണാം,

കൊച്ചി: തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തി സമീപകാലത്ത് മികച്ച വിജയം നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. 2024 ല്‍ പുറത്തെത്തിയ ഭരതനാട്യത്തിന്‍റെ സീക്വല്‍ ആയി ഒരുങ്ങിയ ചിത്രം തിയറ്ററുകളില്‍ എത്തിയത് വിഷു റിലീസ് ആയി ആയിരുന്നു. ചെറിയ സ്ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടങ്ങിയ ചിത്രം പിന്നീട് മികച്ച മൗത്ത് പബ്ലിസിറ്റിയോടെ ബോക്സ് ഓഫീസിലും മുന്നേറി. സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. തിയറ്ററില്‍ ചിത്രം മിസ് ആയ പ്രേക്ഷകര്‍ക്ക് ഇപ്പോഴിതാ അത് കാണാന്‍ അവസരം ഒരുങ്ങുകയാണ്. ചിത്രം […]
Read more

മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്; മൂന്നു നേതാക്കളേയും ദില്ലിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ദില്ലിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. അതേസമയം, നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ […]
Read more

ധുരന്ധറിനെ പുകഴ്ത്തി പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദ്; പിന്നാലെ വിമർശനം

കഴിഞ്ഞ വർഷം ബോളിവുഡിൽ നിന്നിറങ്ങി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ധുരന്ധർ. രൺവീർ സിങ് നായകനായ ചിത്രം ആദിത്യാ ധർ ആണ് സംവിധാനം ചെയ്തത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ പേർ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദും ധുരന്ധറിനെ പുകഴ്ത്തി രം​ഗത്ത് വന്നിരിക്കുകയാണ്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷമ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ‘ധുരന്ധറിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് കഴിഞ്ഞ വർഷമാണെന്ന് എനിക്കറിയാം. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് എനിക്ക് അത് കാണാനുള്ള സമയം […]
Read more

സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/പുരുഷൻ എന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമമാക്കി. ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയിട്ടുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൌജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഈ […]
Read more

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും

റിയാദ്: സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തൊട്ടാകെ 120 സ്‌കൂളുകളാണ് പ്രവർത്തനം ആരംഭിച്ചത്. വിദേശികൾക്കും നിരവധി തൊഴിലവസരമാണ് ഇതിന്റെ ഭാഗമായി ലഭിക്കുക. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപം അനുവദിച്ചതിനു ശേഷം സൗദിയിൽ വിദേശി സ്വദേശി സ്‌കൂളുകളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്. ഈ കമ്പനികൾക്ക് കീഴിൽ നിരവധി സ്‌കൂളുകൾ സൗദിയിൽ വരും. 2025-ൽ മാത്രം […]
Read more

പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ ഇന്നറിയാം

കൊൽക്കത്ത: പശ്ചിമ ബംഗാaളിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ബിജെപി വഹാത്തിലാക്കിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും. അമിത് ഷായ്‌ക്കൊപ്പം ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും കേന്ദ്ര നിരീക്ഷകനായി കൊൽക്കത്തയിലുണ്ട്. സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി യോഗത്തിൽ തിരഞ്ഞെടുക്കുമെന്നും ഇന്ന് വൈകിട്ടോടെ തന്നെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള […]
Read more

ശശി തരൂരിന് ആശ്വാസം, ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: തന്റെ സ്വകാര്യത അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ശശി തരൂർ എംപിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. പാകിസ്ഥാനെ തരൂർ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്. ഇതടക്കമുള്ള തരൂരിന്‍റെ വ്യാജ വീഡിയോകളെല്ലാം നീക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മിനി പുഷ്കർണ ആണ് തരൂരിന്‍റെ ഹർജി പരിഗണിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളും മോഹൻലാൽ ഉൾപ്പെടെയുള്ളവരും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
Read more

സതീശന്‍ അനുകൂല പ്രകടനം; ഇടുക്കിയിൽ 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കി: വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി. ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി […]
Read more

Recent News