Tag: LATEST

തൃശ്ശൂരിൽ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലുണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയിൽപ്പെട്ടാണ് ദാരുണന്ത്യം. മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. നഗരത്തിലെ ഈ ഭാഗം ഒരു മരണ മേഖലയായി മാറിയിരിക്കയാണിപ്പോൾ. അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിലും മനുഷ്യജീവൻ നഷ്ടപ്പെട്ടിരുന്നു. എപ്പോഴും ശക്തമായ ഗതാഗതക്കുരുക്ക് ഇവിടെ അനുഭവപ്പെടാറുണ്ട് .
Read more

മമതാ സർക്കാരിന്റെ അവസാനനാൾ ഇന്ന്

കൊൽക്കത്ത: ബുധനാഴ്ച രാത്രി മാധ്യംഗ്രാമിൽ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ വെടിയൊച്ചകൾ മുഴങ്ങുന്നതിന് മുമ്പുതന്നെ, പശ്ചിമ ബംഗാൾ സർക്കാരിന്റെ ഭരണഘടനാപരമായ പദവിയെക്കുറിച്ച് ന്യൂഡൽഹിയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥിന്റെ കൊലപാതകം ആ ചർച്ചകൾക്ക് തുടക്കമിടുകയല്ല, മറിച്ച് അവയെ വേഗത്തിലാക്കുകയാണ് ചെയ്തത്. ബുധനാഴ്ച രാത്രിയിൽ ഇങ്ങനൊരു കൊലപാതകം നടന്നിരുന്നെങ്കിലും ഇല്ലെങ്കിലും, ഇന്ന്, 2026 മെയ് ഏഴിന് പശ്ചിമ ബംഗാൾ സർക്കാരിന്റെ കാലാവധി അവസാനിച്ചു, എന്ന വസ്തുതയാണ് കേന്ദ്ര സർക്കാരിനെ […]
Read more

പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ, ധർമ്മടത്തും ഫ്ളക്സ് ബോർഡ് ഉയർന്നു

കണ്ണൂർ: കണ്ണൂർ സിപിഎമ്മിലും ഫ്ളക്സ് ബോർഡ് പ്രതിഷേധം . സി.പി എം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായപി ജയരാജനെ അനുകൂലിച്ചു കൊണ്ട് പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്.പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ട്. തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും” എന്ന പി ജയരാജൻ്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് […]
Read more

പിണറായി വിജയനെ പരിഹസിച്ച് ജോയ് മാത്യൂ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ് അധികാരം നഷ്‌ടമായ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. പ്രതിപക്ഷ നേതാവാകാൻ ഭയമാണെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ ചിലപ്പോൾ തയ്യാറായേക്കുമെന്ന് ജോയ് മാത്യു പരിഹസിച്ചു. മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭവനകളെയും മുൻനിർത്തിയായിരിക്കും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. അതേസമയം, ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് […]
Read more

പിഷാരടി നല്ലൊരു ജനസേവകനാകും’: സംവിധായകൻ

പാലക്കാട് : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാകുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ‘ഇപ്രാവശ്യം നടനും സംവിധായകനും അവതാരകനും ഒക്കെയായ രമേഷ് പിഷാരടി ജയിച്ചത് സിനിമക്കാരായ എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ നിയമസഭയിൽ രണ്ട് നടൻമാർ ഉണ്ടായിരുന്നു. മുകേഷും ഗണേഷ് കുമാറും […]
Read more

തിരുത്തും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ഫേസ്ബുക്ക് പോസ്റ്റുമായി പിണറായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കുമെന്നും പിണറായി […]
Read more

എമിറേറ്റ്‌സ് ജീവനക്കാർക്ക് ‘ലോട്ടറി’; 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു

ദുബായ്: 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്കായി വമ്പൻ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്. തങ്ങളുടെ 1.3 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുന്നത്. ഫെബ്രുവരി മുതൽ മേഖലയിൽ നിലനിൽക്കുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഈ കടുത്ത വെല്ലുവിളികൾക്കിടയിലും എമിറേറ്റ്‌സിനെ വിജയകരമായി മുന്നോട്ട് നയിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള നന്ദിയായാണ് ഈ ബോണസ്. ‘2026 മാർച്ച് മാസത്തെ പ്രതിസന്ധികൾ വിസ്മൃതിയിലാകാം, പക്ഷേ […]
Read more

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് പണികിട്ടും

തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
Read more

മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ബെംഗളൂരു: കർണാടകയിലെ ബെം​ഗളൂരുവിൽ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെയാണ് കര്‍ണാടക സൂലി ബെല പൊലീസ് കസ്റ്റഡിയിലെടുത്തത്. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുന്നതിനിടെ പുലര്‍ച്ചെയോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായതെന്നാണ് സൂചന. യുവതിയെ ആക്രമിച്ചതിന് ശേഷം ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ […]
Read more

ഹൈക്കമാൻഡ് അല്ല, ലോ കമാൻഡ്; പരിഹസിച്ച് കെ സുരേന്ദ്രൻ

കാസർകോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിയെ ലീഗ് തീരുമാനിക്കും എന്നും, ഹൈക്കമാൻഡൊക്കെ ലോ കമാൻഡ് ആണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്. നടപടിക്രമങ്ങളെല്ലാം പ്രഹസനം. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേശം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇത് തന്നെ ഗതി. കാത്തിരുന്നു […]
Read more

Recent News