Tag: LATEST

വോട്ടിങ് മെഷീനിൽ 99% ചാർജ് ; സംശയം ഉന്നയിച്ച് യുഡിഎഫ് കൗണ്ടിങ് ഏജന്റ്

കോഴിക്കോട്: വോട്ടെണ്ണലിന് തുടക്കം കുറിച്ച് സ്ട്രോങ്ങ് റൂമിൽ നിന്ന് വോട്ടിങ് മെഷീനുകൾ നിരത്തിയപ്പോൾ എല്ലാത്തിലും 99 ശതമാനം ബാറ്ററി ചാർജ്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് സംശയം ഉന്നയിച്ച് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ ജയന്തിന്റെ കൗണ്ടിങ് ഏജന്റ് ജെയ്‌സൺ. ഒരു പകൽ മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രത്തിൽ എങ്ങനെ 99 ശതമാനം ചാർജ് ബാക്കിയുണ്ടാവുക എന്ന സംശയമാണ് ഏജന്റ് ഉന്നയിച്ചത്. എന്നാൽ, നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇവിഎം മെഷീനിന്റെ ബാറ്ററി ചാർജ് രേഖപ്പെടുത്തുന്ന […]
Read more

ഐപിഎല്ലിൽ കളിക്കാര്‍ക്കൊപ്പം ഗേൾഫ്രണ്ട്സ് വേണ്ട, മാർഗരേഖയുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം. ഇതിനെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിശേഷിപ്പിച്ച ബോർഡ്, വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ മാര്‍ഗരേഖ പുറത്തിറക്കാന്‍ […]
Read more

കളമശ്ശേരി മണ്ഡലത്തിൽ പൂട്ട് പൊളിച്ച് സ്ട്രോങ്ങ് റൂം തുറന്ന്, ഉദ്യോഗസ്ഥർ

കൊച്ചി: കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. സ്ട്രോങ്ങ് റൂമിന്‍റെ താക്കോൽ കാണാനില്ലെന്നൊരു അസാധാരണമായൊരു സാഹചര്യമാണ് വോട്ടെണ്ണൽ ദിനത്തില്‍ കളമശ്ശേരിയിൽ സംഭവിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ പി രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി.
Read more

ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട്

ആലപ്പുഴ: ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തി അനുകൂലി. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കദളിപ്പഴം പാൽ ആണ് വഴിപാടായി നേർന്നത്. അതേ സമയം, കേരളത്തില്‍ ജനവിധി പുറത്തുവരാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക.
Read more

പിതാവിനെ കഴുത്തറുത്ത് കൊന്നു: സൗദി പൗരന് വധശിക്ഷ

റിയാദ്: സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിൽ താമസിച്ചിരുന്ന നവാഫ് ബിൻ അലി ദാകിർ അൽ സഹ്‌റാനി എന്ന പൗരന്റെ ശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് അടിമ ആയിരുന്ന പ്രതി, തന്റെ പിതാവിനെ മാരകായുധം ഉപയോഗിച്ച കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം ക്രൂരവും സമൂഹത്തിൽ ഭീതി പടർത്തുന്നതുമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ പ്രതിയുടെ കുറ്റം സ്പെഷ്യലൈസ്ഡ് കോടതിയിൽ […]
Read more

അറിഞ്ഞിരിക്കണം അനാരോഗ്യകരമായ ഈ ശീലങ്ങൾ

ഡൽഹി: നാമറിയാതെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യം തകരാറിലാക്കുന്നവയാണ്. ഭക്ഷണം കഴിക്കുന്നതിന്റെ കാര്യത്തിലും ഇരിക്കുന്നതിലുമൊക്കെ കരുതൽ പാലിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ചില ശീലങ്ങളേക്കുറിച്ചും അവ എങ്ങനെ ആരോഗ്യം തകരാറിലാക്കുമെന്നും പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. മൂത്രം പിടിച്ചുവെക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഒട്ടും നന്നല്ലെന്ന് പറയുകയാണ് ഡോ. സൗരഭ്. മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയിൽ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. വൈകാതെ ഇത് മൂത്രാശയഅണുബാധയിലേക്ക് നയിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോ സൂചിപ്പിക്കുന്നു. അതേപോലെ മണിക്കൂറുകളോളം കംപ്യൂട്ടറിനുമുന്നിലും […]
Read more

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘ദൃഷ്ടി’ ഭ്രമണപഥത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയിൽ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന പുതിയ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്റ്റാർട്ടപ്പാണ് ഉപഗ്രഹനിർമാണത്തിന് പിന്നിൽ. മേഘങ്ങളിലൂടെയും ഇരുട്ടിലൂടെയും ദൃശ്യങ്ങൾ പകർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ദൃഷ്ടി എന്ന ഉപഗ്രഹം ഞായറാഴ്ചയാണ് ബഹിരാകാശത്തെത്തിച്ചത്. ഞായറാഴ്ച ഇന്ത്യൻസമയം ഉച്ചയ്ക്ക് 12.29 ന് കാലിഫോർണിയയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഗാലക്സി ഐ ആണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം വികസിപ്പിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു ദൃഷ്ടിയുടെ വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി ഗാലക്സി ഐയുടെ […]
Read more

എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുത്’; വി ഡി സതീശന്‍ പക്ഷം

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്റെയും ഘടകക്ഷികളുടെയും പിന്തുണ വി ഡി സതീശനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നപ്പോള്‍ കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കാണ് കൂടുതലും അവസരം […]
Read more

10 ടൺ അഴുകിയ ഭക്ഷണം ; ഫാക്ടറി അടച്ചുപൂട്ടി ,കുവൈത്തിൽ കർശന നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരു ഫാക്റ്ററി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യം ആയ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ […]
Read more

കൗമാരക്കാരൻ; മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു

പുനെ: പുനെയിൽ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മെയ് 1-നാണ് സംഭവം നടന്നത്. വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സമീപത്തെല്ലാം തെരച്ചിൽ […]
Read more

Recent News