അറിഞ്ഞിരിക്കണം അനാരോഗ്യകരമായ ഈ ശീലങ്ങൾ

ഡൽഹി: നാമറിയാതെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യം തകരാറിലാക്കുന്നവയാണ്. ഭക്ഷണം കഴിക്കുന്നതിന്റെ കാര്യത്തിലും ഇരിക്കുന്നതിലുമൊക്കെ കരുതൽ പാലിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ചില ശീലങ്ങളേക്കുറിച്ചും അവ എങ്ങനെ ആരോഗ്യം തകരാറിലാക്കുമെന്നും പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. മൂത്രം പിടിച്ചുവെക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഒട്ടും നന്നല്ലെന്ന് പറയുകയാണ് ഡോ. സൗരഭ്. മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയിൽ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. വൈകാതെ ഇത് മൂത്രാശയഅണുബാധയിലേക്ക് നയിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോ സൂചിപ്പിക്കുന്നു. അതേപോലെ മണിക്കൂറുകളോളം കംപ്യൂട്ടറിനുമുന്നിലും ഫോണിലും സ്ക്രീനിലുമൊക്കെ നോക്കിയിരിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ക്രമേണ കഴുത്തിനും നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം കൂട്ടും. ശ്രദ്ധിച്ചില്ലെങ്കിൽ കഠിനമായ വേദനയ്ക്കും ദീർഘകാല പേശീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *