റിയാദ്: സ്വകാര്യ മേഖലയിലെ പ്രൊക്യൂർമെന്റ് തസ്തികകളിൽ 70 ശതമാനം സൗദിവത്കരണം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം മെയ് 31 മുതലാണ് നടപ്പിലായി തുടങ്ങിയത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിബന്ധന ബാധകമാകുക. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകളുടെ അംഗീകൃത നിർവചനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും.
സൗദിയിൽ 12 തസ്തികകളിൽ നിയന്ത്രണം
