പിഷാരടിയുടെ ഈ വാക്കുകളാണ് ഏറ്റവുമധികം ആകർഷിച്ചത്

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയെ പിന്തുണച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമായ താരങ്ങൾ . രമേശ് പിഷാരടി സ്ഥാനാർത്ഥിയായതിനു ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിച്ചത് എന്നാണ് നടി തെസ്നി ഖാൻ പറയുന്നത്. ”പാലക്കാടിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് സജീവമാകും എന്നാണ് അദ്ദേഹം പറഞ്ഞത്. രമേശിന്റെ ഈ വാക്കുകൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചതെന്നും തെസ്നി പറഞ്ഞു . ഏതായാലും രമേഷ് പിഷാരടി പൂർണമായും ഒരു രാഷ്ട്രീയ നേതാവായി കഴിഞ്ഞു എന്നാണ് എനിക്ക് മനസിലാവുന്നത്. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും’എന്ന് തെസ്നി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

നടി പ്രിയങ്ക അനൂപും ഇതേ അഭിപ്രായം പങ്കുവെച്ച് രമേശ് പിഷാരടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ”ഇപ്പോളത്തെ പിഷാരടിയുടെ രീതി വെച്ചിട്ട് പറയുകയാണെങ്കിൽ നല്ലൊരു രാഷ്ട്രീയ പ്രവർത്തകനാകുന്ന രീതിയിലാണ് പിഷാരടിയുടെ പോക്കെന്നും നടി പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *