ന്യൂഡൽഹി :പരിക്ക് അയാളെ തളർത്തിക്കൊണ്ടേയിരിക്കുകയാണ്. പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. ലോകഫുട്ബോളിലെ മിന്നും യുവതാരങ്ങൾ ഞെട്ടിക്കാനൊരുങ്ങുന്ന വിശ്വവേദിയിൽ ഒരുപക്ഷേ അയാൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞെന്നും വരില്ല… അതൊന്നും വിഷയമേ ആയിരുന്നില്ല ആരാധകർക്ക്. ആ പേര് മാത്രം മതിയായിരുന്നു. ലൂയിസ് ഹെന്റിക്കും മാത്യൂസ് കുന്യയും കഴിഞ്ഞ് ആൻസലോട്ടി ആ പേര് പ്രഖ്യാപിക്കുമ്പോൾ അവർ പൊട്ടിത്തെറിച്ചു. കണ്ണീരണിഞ്ഞു. ലോകകപ്പ് സംഘത്തിൽ അവർ അത്രമേൽ ആഗ്രഹിച്ചിരുന്നു നെയ്മറിനെ. അയാളേയും കൊണ്ട് മാത്രമേ താൻ അമേരിക്കയിലേക്ക് വണ്ടി കയറുന്നുള്ളൂ എന്ന് കാർലോ അൻസലോട്ടി തീരുമാനിച്ചുറപ്പിച്ചതുപോലെ. അതെ നെയ്മറുമായി ആൻസലോട്ടിയുടെ ബ്രസീൽ വരികയാണ്. ചിറകടിച്ചുയരാൻ സെറ്റാണ് കാനറികൾ.
മെസ്സിപ്പടയെ വിറപ്പിച്ച ആ 25 മിനിറ്റ്, നെയ്മർ വരുന്നു
