റിയാദ്: സൗദി അറേബ്യയിലെ മലയോര വിനോദസഞ്ചാര കേന്ദ്രമായ അസീർ പ്രവിശ്യ 2026-ലെ പുത്തൻ ടൂറിസം സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഈ സീസണിൽ 30 ലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് പ്രവിശ്യയിൽ ഒരുക്കിയിട്ടുള്ളതെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 14,000-ത്തിലധികം ആഡംബര ടൂറിസ്റ്റ് താമസ യൂണിറ്റുകളാണ് സഞ്ചാരികൾക്കായി ഇവിടെ സജ്ജമായിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വർധിച്ചുവരുന്ന ആഗോള നിക്ഷേപം, വൈവിധ്യമാർന്ന അക്കാദമിക്-സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഹബ്ബായി അസീർ മാറിയിരിക്കുകയാണ്.
14,000-ത്തിലധികം താമസ യൂണിറ്റുകളുമായി പുത്തൻ ടൂറിസം സീസണിന് ഒരുക്കം
