റൊണാൾഡോയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി റോബർട്ടോ മാർട്ടിനെസ്

ന്യൂയോര്‍ക്ക്: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന പോർച്ചുഗൽ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമാകുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ റൊണാൾഡോ കളിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ഒഴിഞ്ഞുമാറിയതാണ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പോർച്ചുഗൽ 1-1 ന് സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിൽ 41-കാരനായ റൊണാൾഡോയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ലെന്ന് മാത്രമല്ല, രണ്ടാം പകുതിയിൽ ലഭിച്ച സുവർണ്ണാവസരങ്ങൾ താരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് റൊണാൾഡോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും കായിക ലോകത്തും കടുത്ത വിമർശനങ്ങൾ ഉയർന്നത്. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാർട്ടിനെസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

Leave a Reply

Your email address will not be published. Required fields are marked *