സുഖത്തിന്റെ വേദനയിലുപരി രേണുവിനെ വേദനിപ്പിക്കുന്നത് തെറി വിളികളും, ശാപവാക്കുകളുമാവാം

കൊച്ചി : കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ കുറിച്ച് നടി സീമ ജി നായർ. രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയായിരുന്ന താനെന്നും പക്ഷെ കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചുവെന്നും സീമ പറയുന്നു. കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രേണുവിനെതിരായ നെഗറ്റീവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തിയെന്ന് പറഞ്ഞ സീമ, അസുഖത്തിന്റെ വേദനയിലുപരി രേണുവിനെ വേദനിപ്പിക്കുന്നത് ഈ തെറി വിളികളും, ശാപവാക്കുകളുമാവാമെന്നും പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുത്തണമെന്ന് വിചാരിച്ചിരുന്നു, ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ, രേണുവിന്റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷെ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചു, കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു. .എന്റെ ജീവിതത്തിൽ ഞാൻ അറിഞ്ഞും, അറിയാതെയും കടന്നു വന്ന ഇത്തരത്തിൽ ഒരുപാടുപേർ ഉണ്ടായിരുന്നു,ഇപ്പോളും ഉണ്ട്, ഇന്നലെവരെ അവർ ആരെന്നോ, എന്തെന്നോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെ…പക്ഷെ ഈ അസുഖം എന്താണെന്നും, അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്,എല്ലാദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്.നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു, എന്റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു..പല വേർപാടുകളും ഇപ്പോളും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. .

Leave a Reply

Your email address will not be published. Required fields are marked *