സൗദിയിൽ വ്യവസായ ഉൽപാദനം കുറഞ്ഞു

സൗദി: സൗദിയിൽ ഈ വർഷം മേയ് മാസത്തിൽ വ്യവസായ ഉൽപാദന സൂചികയിൽ 18.7 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. ഖനന മേഖലയിലുണ്ടായ വലിയ കുറവും ഉൽപാദന രംഗത്തെ മാന്ദ്യവുമാണ് ഇതിന് പ്രധാന കാരണമായത്. ഈ കാലയളവിൽ ഖനന പ്രവർത്തനങ്ങളിൽ 28.6 ശതമാനത്തിന്റെ കുറവുണ്ടായി. കൂടാതെ പെട്രോളിയം ഉൽപന്നങ്ങളുടെ നിർമാണത്തിൽ 16.7 ശതമാനവും കെമിക്കൽ ഉൽപന്നങ്ങളുടെ നിർമാണത്തിൽ 4 ശതമാനവും ഇടിവ് നേരിട്ടു. മൊത്തത്തിലുള്ള എണ്ണ അനുബന്ധ പ്രവർത്തനങ്ങളിൽ 26.3 ശതമാനത്തിന്റെ കുറവാണ് മേയ് മാസത്തിൽ രേഖപ്പെടുത്തിയത്. എണ്ണയിതര മേഖലകളിലും നേരിയ തോതിൽ (0.6 ശതമാനം) കുറവ് വന്നിട്ടുണ്ട്. വൈദ്യുത, വാതക വിതരണ മേഖലകളിലും മുൻവർഷത്തെ അപേക്ഷിച്ച് നേരിയ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *