ന്യൂഡൽഹി : അതിർത്തി സംസ്ഥാങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം ഉണ്ടെന്നും നുഴഞ്ഞുകയറ്റമാണ് കാരണം എന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വിദ്വേഷം വമിപ്പിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്പിമാരുടെ സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അതിർത്തി മേഖലയിലെ ജനങ്ങളെ വിഭജിക്കാനും അപരവൽക്കരിക്കാനുമുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗമാണിത് എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇവിടെ ജനങ്ങളെ വിഭജിക്കുകയാണ് ചെയ്യുന്നത്. പുതിയ ജനസംഖ്യാ വ്യതിയാന മിഷൻ അതിന്റെ ഭാഗമാണ്. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വളർച്ചയുണ്ടെന്ന് സമിതിയെ കൊണ്ട് സ്ഥാപിക്കുകയാണ്. അതിലൂടെ സിഎഎ, എൻആർസി പോലുള്ള വിഭജന നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
അമിത് ഷാക്കെതിരെ പിണറായി
