ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. സ്വന്തമാക്കാൻ ഇനി കിരീടങ്ങളൊന്നും ഇല്ലാത്ത, നിരന്തരം റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ലോകഫുട്ബോളിലെ ഒരേയൊരു ‘ഗോട്ട്’. തന്റെ രണ്ടാം ലോകകപ്പ് എന്ന അതുല്യനേട്ടത്തിലേക്ക് വെറും രണ്ട് വിജയങ്ങൾ മാത്രം അകലെയാണ് മെസി ഇപ്പോഴുള്ളത്. എന്നാൽ ഇപ്പോഴിതാ മെസിയുടെ ബന്ധപ്പെട്ട മറ്റൊരു കൗതുകമാണ് ചർച്ചയാവുന്നത്.
കരിയറിന്റെ ഏറ്റവും കൂടുതൽ സമയം സ്പെയിനിൽ ചെലവഴിച്ച മെസിക്ക് ഇംഗ്ലീഷ് ഭാഷയറിയില്ല എന്നുള്ളത് പലപ്പോഴും വാർത്തകളുടെ തലക്കെട്ടാവാറുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തത് ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം എന്ന് മെസി തന്നെ തുറന്നുപറഞ്ഞ വീഡിയോയാണ് ലോകകപ്പിനോടനുബന്ധിച്ച് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കുറേ മുൻപാണ്. യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദി. ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഇംഗ്ലീഷിലും മെസ്സിയോട് സ്പാനിഷിലും അവതാരകയുടെ ചോദ്യങ്ങൾ. മെസ്സിയെ അലട്ടുന്നൊരു കുറ്റബോധം ഈ ദൃശ്യത്തിലുണ്ട്. മെസ്സി തുറന്നു പറഞ്ഞത് ഈയിടെ.
