ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്ന സാഹചര്യത്തിൽ മൂന്ന് ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ പടരുന്നതിനാൽ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ കാരണം. സ്‌പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്നുപിടിച്ച രണ്ട് വൻ കാട്ടുതീ ഒന്നായി മാറി.

ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. 19,000 ഹെക്ടറിലധികം വനം ഇവിടെ കത്തിനശിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ സഹായം തേടി.

Leave a Reply

Your email address will not be published. Required fields are marked *