ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പുമായി ‘സ്പൈഡര്‍മാന്‍

ഡൽഹി : ഹോളിവുഡ് ചിത്രങ്ങളുടെ മികച്ച മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. വര്‍ഷങ്ങളായി അത് അങ്ങനെയാണ്. ആ മാര്‍ക്കറ്റിലേക്ക് നേരത്തേ തന്നെ ആരാധകരുള്ള ഒരു ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം വന്നാലോ? അത്തരത്തിലൊരു ചിത്രം ഭേദപ്പെട്ട അഭിപ്രായം കൂടി നേടിയാല്‍ ബോക്സ് ഓഫീസില്‍ എത്തരത്തില്‍ ചലനമുണ്ടാക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏറ്റവും പുതിയ സ്പൈഡര്‍മാന്‍ ചിത്രം, സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമാണ് ഇത്. എന്നാല്‍ ആദ്യ ദിനത്തിന് ശേഷവും ചിത്രം കുതിപ്പ് തുടരുകയാണെന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗികമായി പുറത്തെത്തിയ ഏറ്റവും പുതിയ കണക്കുകള്‍. ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് ഇവര്‍ നേരത്തേ അറിയിച്ചിരുന്നു. 73 കോടി ആയിരുന്നു റിലീസ് ദിനമായ ജൂലൈ 30 ന് ചിത്രം നേടിയ കളക്ഷന്‍. എന്നാല്‍ ഓപണിംഗിനെയും മറികടക്കുന്ന കളക്ഷനാണ് ചിത്രം പിറ്റേദിവസം നേടിയിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സോണി പിക്ചേഴ്സ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 131.4 കോടിയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *