വൊസീന്യ ഒടുവില്‍ ചിലെ ക്ലബ്ബില്‍ തന്നെ കളിക്കും

ക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ആരാധക മനംകവര്‍ന്ന വൊസീന്യ ഒടുവില്‍ ചിലെ ക്ലബ്ബില്‍ത്തന്നെ കളിക്കുമെന്നുറപ്പായി. സൈനിങ് പൂര്‍ത്തിയാക്കാന്‍വേണ്ടി കഴിഞ്ഞദിവസം ചിലെയിലെത്തിയ താരത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചിലെയുടെ വമ്പന്‍ ക്ലബ്ബായ കോളോ-കോളോയില്‍ ചേരുന്നതിനായി സാന്റിയാഗോയിലെത്തിച്ചേര്‍ന്ന 40-കാരനായ താരത്തെ വരവേല്‍ക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്.വലിയ അനിശ്ചിതത്വത്തിനൊടുവിലാണ് വൊസീന്യ ചിലെയിലെത്തിയത്. അദ്ദേഹം മൊറോക്കോ ക്ലബ്ബിലേക്ക് മാറുമെന്ന് വലിയ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കെല്ലാം വിരാമിട്ടാണ് താരം ചിലെയിലേക്ക് വിമാനം കയറിയത്. പ

താകകളും ബാനറുകളും ഡ്രമ്മുകളുമായി എത്തിയ ആരാധകര്‍ വൊസീന്യ എന്ന് ആര്‍ത്തുവിളിച്ചാണ് താരത്തെ സ്വീകരിച്ചത്. ‘ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. എന്നെയും കാത്ത് ക്ഷമയോടെ കാത്തിരുന്ന ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. ഇനി നമുക്ക് സ്റ്റേഡിയത്തില്‍ വെച്ച് കാണാം.’ -വൊസീന്യ ഫുട്‌ബോള്‍ പ്രേമികളോട് പറഞ്ഞു.നാടകീയം ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ജൂലൈ 24-നാണ് വൊസീന്യയെ ടീമിലെടുത്ത വിവരം കോളോ-കോളോ പ്രഖ്യാപിച്ചത്. എന്നാല്‍ രേഖകളിലെ പ്രശ്‌നങ്ങളും വ്യക്തിപരമായ കാരണങ്ങളും കാരണം താരത്തിന്റെ യാത്ര മൂന്ന് തവണ മാറ്റിവെക്കേണ്ടി വന്നു. ഒടുവില്‍ ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8:35-നാണ് താരം ചിലെയില്‍ എത്തിയത്.

വൈദ്യപരിശോധനകള്‍ക്കുശേഷം ആറുമാസത്തെ കരാറിലാകും താരം ഒപ്പുവെക്കുക. പ്രകടനം വിലയിരുത്തി കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ വ്യവസ്ഥയുണ്ട്. ചൊവ്വാഴ്ച മുതല്‍ അദ്ദേഹം സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം ആരംഭിക്കും. നിയമം തിരുത്തി ചിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍വൊസീന്യയുടെ വരവ് ചിലെ ഫുട്‌ബോളില്‍ ചരിത്രപരമായ ഒരു നിയമമാറ്റത്തിനും വഴിവെച്ചു. ചിലിയന്‍ ലീഗ് നിയമപ്രകാരം കളിക്കാരുടെ ജേഴ്‌സിയില്‍ യഥാര്‍ഥ പേര് മാത്രമേ അച്ചടിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ വൊസീന്യ എന്ന വിളിപ്പേരിന്റെ ആഗോള ജനപ്രീതി കണക്കിലെടുത്ത്, ജേഴ്‌സിയില്‍ എന്ന് തന്നെ അച്ചടിക്കാന്‍ ചിലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രത്യേക അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *