കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് കാർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് കാറിലെ യാത്രക്കാരി മരിച്ചു. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. കാർ യാത്രികയായ റിയ ഫാത്തിമ (18) ആണ് മരിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് ഒരു വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ, ബൈക്ക്, വാൻ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിൽ ഇടിച്ചതിന് ശേഷമാണ് വീട്ടുമതിലിൽ ഇടിച്ച് ബസ് നിന്നത്. ഉച്ചക്ക് 2.15 ഓടെ പട്ടാമ്പി റോഡിലാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളിൽ ഇടിച്ചിച്ചിട്ടുണ്ട്. കാറിലാണ് ആദ്യം ഇടിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *