ജിദ്ദ: മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശിയായ ചൊക്ലി മുഹമ്മദ് റഫീഖ്(51) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദയിലെ മൊബൈൽ ഷോപ്പിലെ ജോലിക്കാരനായിരുന്നു. കുഴഞ്ഞു വീണതോടെ ശറഫിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 30 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. 6 മാസം മുമ്പാണ് അവസാനമായി അവധികഴിഞ്ഞ് നാട്ടിൽ നിന്ന് എത്തിയത്. പിതാവ് :സൈതലവി ചൊക്ലി (മുൻ പ്രവാസി ). മാതാവ് : ആയിഷ. മക്കൾ: റഫ്‌ന, റിഹാന, റിഫാന, റന. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
