സൗദിയിൽ ഹൂതി ആക്രമണം: 11 പേർക്ക് പരിക്ക് , തിരിച്ചടിക്കുമെന്ന് സൗദി

റിയാദ്/ സൻആ: സൗദിയിലെ നജ്റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദികളും പ്രവാസികളുമടക്കം പതിനൊന്ന് പേർക്ക് പരിക്ക്. പ്രൊജക്ടൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതു പതിച്ചുണ്ടായ തീപിടിത്തതിൽ പലർക്കും പൊള്ളലേറ്റു. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പിലേക്ക് ഹൂതികൾ ഇന്നലെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം നാൽപത് കവിഞ്ഞിട്ടുണ്ട്. ആക്രമണത്തിനെതിരെ സൗദി സൈന്യം പ്രതിരോധ നീക്കം ശക്തമാക്കി. യമനിലെ ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പുകൾക്ക് നേരെ ഹൂതികൾ ഇന്നലെയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് യമൻ അതിർത്തിയോടേ ചേർന്നുള്ള സൗദിയിലെ നജ്റാന് നേരയുള്ള ആക്രമണം. പ്രൊജക്ടൈൽ പതിച്ചും തീപിടിച്ചുമാണ് പതിനൊന്ന് പേർക്കു പരിക്കേറ്റത്. പരിക്കേറ്റവരിൽ ഏഴു പേർ സൗദി സ്വദേശികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരും ബാക്കി രണ്ട് പേർ യമൻ, പാക് സ്വദേശികളുമാണ്. പരിക്കേറ്റവരിൽ നാലു വയസ്സുള്ള കുട്ടിയും സ്ത്രീയും ഉൾപ്പെടും. ആക്രമണത്തിന് തിരിച്ചടിക്കാൻ സൗദി സൈന്യം ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *