സോഷ്യൽ മീഡിയയിൽ വൈറലായി മഞ്ജു പിള്ളയുടെ ഫോട്ടോഷൂട്ട്

കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് താരം. സോഷ്യൽ മീഡയയിലും സജീവമാണ് മഞ്ജു പിള്ള. തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ മഞ്ജു ആരാധകരെ അറിയിക്കാറുമുണ്ട്. താരത്തിന്റെ മേക്ക് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മകൾ ദയ സുജിത്തിനൊപ്പം പങ്കുവെയ്ക്കുന്ന മേക്ക് ഓവർ വീഡിയോകൾ‌ക്കും ഏറെ ആരാധകരുണ്ട്.

ഇപ്പോഴിതാ മേഡേൺ ലുക്കിലുള്ള മഞ്ജു പിള്ളയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഓഫ് വൈറ്റ് നിറത്തിലുള്ള ഫോക്സ് ലെതർ ബൈക്കർ ജാക്കറ്റും വെള്ള നിറത്തിലുള്ള ടർട്ടിൽനെക്ക് ഇന്നർ ടോപ്പും വൈഡ്-ലെഗ് ഡെനിം ജീൻസുമാണ് പുതിയ ഫോട്ടോഷൂട്ടിൽ മഞ്ജു പിള്ള ധരിച്ചിരിക്കുന്നത്. ”പുതിയ ലുക്ക്.. അതേ ആൾ.. എന്നാൽ പതിവു രീതിയിൽ നിന്ന് പുറത്തു കടക്കുന്നു…”, എന്ന ക്യാപ്ഷൻ നൽകിയാണ് മഞ്ജുപിള്ള തന്റെ പുതിയ മോഡേൺ ലുക്കിലുള്ള ചത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നുണ്ട്.

‘ദ മദർ’ എന്നാണ് മഞ്ജുവിന്റെ മകൾ ദയ സുജിത്ത് ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. അനുമോൾ, ആര്യ ബഡായി, അപർണ ബാലമുരളി, ഗായത്രി അരുൺ എന്നിവരടക്കം നിരവധി പേർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ”ഗുഡ് സോൾ ആൻഡ് എപ്പോഴും വഴക്ക്..” എന്നാണ് നടനും എഴുത്തുകാരനും റിയാലിറ്റി ഷോയിൽ മഞ്ജു പിള്ളയോടൊപ്പം ജഡ്ജുമായ ബിബിൻ ജോർജ് കുറിച്ചിരിക്കുന്നത്. ”സന്തൂർ മമ്മി”, ”ഞങ്ങളുടെ മഞ്ജു ചേച്ചി സൂപ്പറാ”, തുടങ്ങിയ പ്രശംസകളുമായി ആരാധകരും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *