ഡൽഹി: എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോർട്ട്. പൂകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം. അതേസമയം, മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളിൽ എത്തരുതെന്ന് വ്യോമയാന മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ആകെ പരുക്കേറ്റത് 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കുമാണെന്നും രാജ്യാന്തര ചട്ടങ്ങൾ പാലിച്ചുള്ള അന്വേഷണം ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. പൈലറ്റിന്റെ രണ്ടാം പരിശോധനാഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരണമില്ല.
എയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിൻ്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവ്
