തമിഴ്നാട് : തമിഴ്നാട്ടിൽ നിന്നൊരു ഞെട്ടിക്കുന്ന ബസ് യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഹൊസൂർ–മൈസൂർ റൂട്ടിൽ സർവീസ് നടത്തുന്ന TNSTC ബസിലാണ് സംഭവം. യാത്രക്കാരൻ ഇറങ്ങേണ്ട സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഡ്രൈവറുമായി തർക്കമുണ്ടായെന്നാണ് വിവരം. തുടർന്ന് പ്രതിഷേധിച്ച യാത്രക്കാരൻ ബസിന്റെ മുൻവശത്തെ വിൻഡ് ഷീൽഡിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതിനിടെയും ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു. ഏകദേശം 500 മീറ്ററോളം യാത്രക്കാരനെ വിൻഡ് ഷീൽഡിൽ തൂങ്ങിയ നിലയിൽ കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. അതിവേഗത്തിൽ പോകുന്ന ബസിൽ നിന്ന് യാത്രക്കാരൻ താഴേക്ക് വീണിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കാമായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
സംഭവം പുറത്തുവന്നതോടെ അധികൃതർ ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ബന്ധപ്പെട്ട TNSTC ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. യാത്രക്കാരന്റെ സുരക്ഷയെ ഗുരുതരമായി അവഗണിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് സൂചന. പൊതുഗതാഗത സംവിധാനത്തിൽ ഇത്തരത്തിലുള്ള അപകടകരമായ പെരുമാറ്റം എത്രത്തോളം അംഗീകരിക്കാനാകും എന്ന ചോദ്യവും സംഭവം ഉയർത്തുകയാണ്.
ബസ്സിന്റെ വിൻഡ്‌ഷീൽഡിൽ തുങ്ങി കിടന്നത് 500 മീറ്റർ
