ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ അപരാജിത അർധസെഞ്ചുറിയോടെ ഐപിഎല്ലിൽ അപൂർവനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. വിരാട് കോലിയും കെ എൽ രാഹുലും മാത്രമാണ് സഞ്ജുവിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ചെപ്പോക്കിൽ നടന്ന ആദ്യ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു, ഇന്നലെ രണ്ടാം തവണയും നേർക്കുനേർ വന്നപ്പോൾ 87 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ഡൽഹിക്കെതിരെ മാത്രം ഈ സീസണിൽ സഞ്ജുവിൻറെ നേട്ടം 202 റൺസായി.
കോലിക്കും രാഹുലിനും ഒപ്പം ഇനി സഞ്ജുവും
