തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിൽ ഇന്നലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തിയിരുന്നു. നിയുക്ത മുഖ്യമന്ത്രിയായിട്ടല്ല, ആ വിരൽത്തുമ്പിൽ തൂങ്ങിനടന്ന ശിഷ്യന്റെ മട്ടിലായിരുന്നു വി.ഡി. സതീശൻ ആ പടിക്കെട്ടുകൾ കടന്നത്. ഓർമ്മകളിൽ ജി. കാർത്തികേയനും കണ്ണുകളിൽ ഇറാനും നിറഞ്ഞപ്പോൾ നിയന്ത്രണംവിട്ട് വി.ഡി. വിതുമ്പി. കണ്ണുപൊത്തി വിതുമ്പിയ അദ്ദേഹത്തെ ചേർത്തുപിടിച്ച് സുലേഖ ടീച്ചർ പറഞ്ഞു: ചീഫ് മിനിസ്റ്ററാണ്, ഇങ്ങനെ കരയരുത് -ആ വാക്കുകളും വിതുമ്പലിന്റെ വക്കിലായിരുന്നു. ചീഫ് മിനിസ്റ്റർക്ക് കരച്ചിലൊന്നും വരരുത് -അവർ ആവർത്തിച്ചു. ആത്മബന്ധത്തിന്റെ അമൂല്യനിമിഷങ്ങൾക്കാണ് ശാസ്തമംഗലത്തെ ആ വീട് സാക്ഷ്യംവഹിച്ചത്.
രാഷ്ട്രീയഗുരുവായ ജി. കാർത്തികേയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയപ്പോഴാണ് വി.ഡി. സതീശൻ ഓർമ്മകളിൽ ഈറനണിഞ്ഞത്. ആകെ എനിക്ക് കടപ്പാടുള്ളത് കാർത്തികേയൻ സാറിനോട് മാത്രമാണെന്നും വി ഡി പറഞ്ഞു.
മുഖ്യമന്ത്രി കരയരുത്
