Author: Anju Jolly Alex

ഒൻപത് വയസ്സുകാരി പാക് പൊലീസിന്റെ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒൻപത് വയസ്സുകാരിയായ ഓസ്‌ട്രേലിയൻ പെൺകുട്ടി പാക് പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഹാനിയ അഹമ്മദ് എന്ന പെൺകുട്ടിയാണ് മരിച്ചത്. കവർച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് പോലീസ് കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവിനും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിൽ സുതാര്യവും കൃത്യവുമായ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പാകിസ്ഥാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന അദീൽ അഹമ്മദ് (39), ഭാര്യ ഡോ. സിദ്ര ഖാൻ, […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺ​ഗ്രസ് തകരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തൃണമൂൽ കോൺ​ഗ്രസ് വിട്ട് വന്ന എംപിമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി ആലോചിക്കുന്നു എന്നാണ് സൂചന. സുദീപ് ബന്ദോപാധ്യായ, ശര്‍മിള സര്‍ക്കാര്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍ ഉള്ളത്. അതേസമയം, വിമതര്‍ എന്‍സിപിഐ-യില്‍ ലയിക്കുന്ന കാര്യത്തില്‍ ലോക്‌സഭാ സ്പീക്കര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ രേഖാമൂലമുള്ള […]
Read more

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാ​ഗ് ചെയ്ത് അൻസിബയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നടന്‍ ടിനി ടോമിനെതിരായ പരാതിയിലെ അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ. ഇനിയും എത്രനാള്‍ നീതിയുടെ കിരണം കാത്ത് കാത്തിരിക്കണമെന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് അന്‍സിബ പ്രതികരിച്ചത്. പരാതിയിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അന്‍സിബ രംഗത്തെത്തിയത്. പൊലീസിനും സിസ്റ്റത്തിനും എതിരെയായിരുന്നു പ്രതികരണം. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് പൊലീസ് പ്രതികളുടെ മൊഴി എടുക്കുന്നതെന്നും ഇത് അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ എന്റെ ഒരു പരാതിയില്‍ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ […]
Read more

സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ സഹായം വേണമെന്ന് ഉടമകൾ

തൃശൂര്‍: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍. സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രൈവറ്റ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഡ്രൈവറെ ബസ് ഉടമക്ക് നിയമിക്കാം, കണ്ടക്ടറെ സര്‍ക്കാര്‍ വെക്കട്ടേയെന്നും തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചു. കെഎസ്ആര്‍ടിസിക്ക് കൊടുക്കുന്നത് പോലെ സര്‍ക്കാര്‍ ധനസഹായം സ്വകാര്യ ബസുകള്‍ക്കും നല്‍കണം. ഒരു ബസിന് നിശ്ചിത തുക സര്‍ക്കാര്‍ തരണം. കിലോമീറ്ററിന് […]
Read more

മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് ആരോപണം. പാറശ്ശാല തളച്ചാന്‍വിള സ്വദേശിയുടെ മകള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി ഡ്രിപ്പ് ഇട്ടത്. കഴിഞ്ഞ ഏപ്രിലില്‍ കാലാവധി കഴിഞ്ഞ മരുന്നായിരുന്നു കുട്ടിക്ക് നല്‍കിയത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത് സജ്ജമായിരുന്നത്. ആശുപത്രിയുടെ പ്രധാന കവാടം ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. അതേസമയം […]
Read more

കോഴിക്കോട് വീണ്ടും മലേറിയ; 63 കാരൻ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 കാരനാണ് മലേറിയ സ്ഥീരീകരിച്ചത്. ​ഇദ്ദേഹം ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ചുമട്ടുതൊഴിലാളിക്കാണ് രോ​ഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി ശക്തമായ ഇയാൾക്ക് നടത്തിയ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാക്കുന്നിടത്താണ് രോ​ഗബാധിതനായ ചുമട്ടുെതാഴിലാളിയും താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കെങ്കിലും മലേറിയ ബാധ ഉണ്ടായിരിക്കാമെന്നും അതുവഴിയാകാം രോഗം പകർന്നതെന്നുമാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. കഴിഞ്ഞദിവസം തിക്കോടിയിൽ ഒരു […]
Read more

സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നത് RSS രീതിയെന്ന് സിജെപി സ്ഥാപകന്‍

ജയ്പൂര്‍: കഴിഞ്ഞ ദിവസം തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടേത് സത്യാഗ്രഹ സമരമാണ്. സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നത് ആര്‍എസ്എസ് രീതിയാണ്. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനുമുള്ള ശ്രമമാണിതെന്നും ‘ അഭിജീത് പറഞ്ഞു. ആരെങ്കിലും സര്‍ക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ സംസാരിച്ചാല്‍ അവര്‍ ഇങ്ങനെയാണ് ചെയ്യുന്നത്. അതില്‍ പുതുമയൊന്നുമില്ലെന്നും അദ്ദേഹം […]
Read more

മദ്യനയത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തയച്ച് കേരള കാതോലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) മദ്യവിരുദ്ധ സമിതി. സംസ്ഥാനത്ത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മദ്യനയം തുടർന്നും നടപ്പിലാക്കണമെന്നും പുതിയ മദ്യശാലകൾ തുടങ്ങരുതെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. പിണറായി സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച സമിതി, ഈ നയങ്ങൾ പൂർണമായും തിരുത്തണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപകമായി മദ്യശാലകൾ തുറന്ന നടപടി പിൻവലിക്കണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്ത് പുതിയ മദ്യശാലകൾ അനുവദിക്കരുത് എന്നതാണ് സമിതി […]
Read more

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും തെരഞ്ഞെടുപ്പ് കാരണം തടസപ്പെട്ടതാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കാൻ കാരണമെന്ന് ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ. തദ്ദേശ സ്ഥാപനങ്ങള്‍ ഡിസംബറിലാണ് അധികാരത്തില്‍ വന്നത്. 80 ശതമാനവും പുതിയ ആളുകളായിരുന്നു. ഇവര്‍ ഒന്ന് പരിചയപ്പെട്ട് വരുമ്പോഴേക്ക് മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. ഇത് ആരുടെയും കുറ്റമല്ല. അതുകൊണ്ട് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയെന്നും കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത് അഞ്ച് പേരാണെന്ന് […]
Read more

ശബരിമലയിൽ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ […]
Read more

Recent News