Author: Anju Jolly Alex

ജർമൻ ഫുട്ബോൾ ടീമിനായി വെച്ച ഫ്ലെക്സിൽ ടീമം​ഗങ്ങൾക്കൊപ്പം ഹിറ്റ്ലറും

കേരളത്തിൽ ജർമൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടി വെച്ച ഫ്ലെക്സ് ബോർഡ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ജർമൻ ഇതിഹാസ താരങ്ങളായ ഒലിവർ കാൻ, മിഷേൽ ബല്ലാക്ക് അടക്കം ഇപ്പോഴത്തെ ജർമനിയുടെ സൂപ്പർ താരങ്ങളെല്ലാം ഫ്ലക്സ് ബോർഡിലുണ്ട്. എന്നാൽ അക്കൂട്ടത്തിൽ കേരളത്തിലെ ജർമൻ ഫാൻസ്‌ അഡോൾഫ് ഹിറ്റലറെയും കിരീടമണിയിച്ച് പ്രതിഷ്ഠിച്ചിട്ടുണ്ട്. നിരവധി പേരാണ് ഹിറ്റ്‌ലറെ പ്രകീർത്തിച്ചുകൊണ്ട് കമന്റുകളിൽ എത്തുന്നത്. വിമർശനം വന്നതോടെ സമൂഹമാധ്യമത്തിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനി […]
Read more

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

ബെംഗളൂരു: എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. ലങ്കേഷ് ഭര്‍ത്താവും എഴുത്തുകാരി ഗൗരി ലങ്കേഷ് മകളുമാണ്.
Read more

സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രതിഷേധം സംഘടിപ്പിച്ച് പുരുഷ സംഘടന

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്നതിലെ വിവേചനത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുരുഷനായി ജനിച്ചതുകൊണ്ട് ഒരിടത്തും നീതി ലഭിക്കുന്നില്ലെന്നും പുരുഷന്മാരും ഒരു വോട്ട് ബാങ്ക് ആണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സാമ്പത്തിക മാനദണ്ഡം പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്നതിനോടാണ് സംഘടന വിയോജിപ്പ് രേഖപ്പെടുത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ ആനുകൂല്യം നൽകണമെന്നാണ് ഇവരുടെ വാദം. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും […]
Read more

ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള ഫുട്ബോൾ മത്സരം കൊച്ചിയിൽ

കൊച്ചി: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് വേ​ദിയാകാനൊരുങ്ങി കൊച്ചി. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്‍റെ ടിക്കറ്റ് ലോഞ്ചിങ് കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു. റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചിയിൽ പന്ത് തട്ടാനെത്തുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും […]
Read more

16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് യുകെ

ലണ്ടൻ: കുട്ടികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഇതോടെ ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശനമായ നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് […]
Read more

ബിജെപി നേതാവിനെ റബ്ബർ ബോർഡ് ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഡി: റബ്ബർ ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം. ബിജെപി നേതാവ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബ്ബർ ബോർഡ് അംഗവുമാണ് ഹരി. ഇതാദ്യമായാണ് റബ്ബർ ബോർഡിന്റെ തലപ്പത്ത് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. റബ്ബർ […]
Read more

സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടെന്ന് വെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ തയ്യാറാകണമെന്നും അർഹരായവർക്ക് മാത്രം ഈ ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിട്ടുകൊടുക്കൽ മനോഭാവം ഉണ്ടാകുമ്പോഴാണ് പദ്ധതി അതിന്റെ പൂർണ അർത്ഥത്തിൽ വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാനുള്ള […]
Read more

സെൻസസ്; ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുക. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പും നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കുമെന്നും കെ. ബിജു പറഞ്ഞു. ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാന്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോര്‍ട്ടല്‍ […]
Read more

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. സ്വര്‍ണക്കൊള്ളയില്‍ പങ്ക് പറ്റിയവരെ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കില്‍ ഈ ദേവസ്വം ബോര്‍ഡിനും സ്വർണക്കൊള്ളയില്‍ പങ്കുണ്ട് എന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. […]
Read more

തെരഞ്ഞെടുപ്പ് ചർച്ചകളിലെ വിഭാ​ഗീയത വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് CPIM വിലയിരുത്തൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന വിലയിരുത്തലുമായി സിപിഐഎം. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂര്‍വ്വമായി രൂപപ്പെട്ട വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. പഴയ വിഭാഗീയതുടെ അവശിഷ്ടങ്ങള്‍ മനസില്‍വെച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അപൂര്‍വ്വം ചിലരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പയ്യന്നൂരില്‍ നേരത്തേ പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി വോട്ടിന്റെ ചോര്‍ച്ചക്ക് അത് കൂടി കാരണമാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ […]
Read more

Recent News