Author: Anju Jolly Alex

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഡി.കെ ശിവകുമാറിന് പൂര്‍ണ പിന്തുണ

ബെം​ഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ടാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. കാലങ്ങളായി […]
Read more

‘ഇ.ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കേണ്ട’; എം സ്വരാജ്

കൊച്ചി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ.ഡിയെ കയറൂരി വിട്ടിരിക്കുകയാണ്. ഇ.ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കേണ്ട. ഇ.ഡിക്കോ ഇഡിയെ പറഞ്ഞ് വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടിലൂടെ കള്ളപണം കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടോയെന്നും എം.സ്വരാജ് ചോദിച്ചു. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു. സംഘപരിവാറിന് […]
Read more

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിക്കും; അന്വേഷണം കടുപ്പിക്കാനൊരുങ്ങി ഇ.ഡി

തിരുവനന്തപുരം: ഇന്നലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം കടുപ്പിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക എന്നാണ് വിവരം. പിണറായി വിജയന്റെ മകൾ വീണ ടി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും സാധ്യതയുണ്ട്. വ്യാജ കണക്കുണ്ടാക്കാന്‍ സിഎംആര്‍എല്‍ പണം കൈമാറിയവരിലേക്കും അന്വേഷണം നീളും. ഇന്നലെ നടന്ന റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടി രൂപയോളം മരവിപ്പിച്ചിരുന്നു. […]
Read more

ഇ.ഡി റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ സിപിഎം

തിരുവനന്തപുരം: പിണറായി വിജയൻ്റെ വീട്ടിലെ ഇ. ഡി റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ സിപിഎം. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ നേരത്തെയുള്ള ചോദ്യവും, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നടന്ന റെയ്‌ഡും ചേർത്ത് കോൺഗ്രസിനെ ലക്ഷ്യം വെച്ച് പ്രചരണം നടത്താനാണ് സിപിഎം നീക്കം. പിണറായി വിജയനെ കേസിന്റെ ഭാഗമാക്കിയാൽ പാർട്ടി നിയമപരമായി നേരിടും. അല്ലെങ്കിൽ ടി. വീണ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ എന്ന എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. സിപിഎമ്മും […]
Read more

ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷം; ഡിജിപിയോട് വിവരങ്ങൾ തേടി ഗവർണർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ഡിജിപിയോട് വിവരങ്ങൾ തേടി ഗവർണർ. ഡിജിപിയുമായി ഗവർണർ സംസാരിച്ചു. പൊലീസ് എടുത്ത നടപടികളെകുറിച്ചാണ് സംസാരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിലായി. 6 പ്രതികളെ സിപിഎം പൊലീസിന് കൈമാറി. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് […]
Read more

ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. റെ‍യ്ഡ‍ിനെത്തിയ ഇ. ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ […]
Read more

പെരുന്നാളും വേനലവധിയും; യാത്രക്കാർക്കായി ഓഫറുകൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്

കുവൈത്ത് സിറ്റി: പെരുന്നാളും വേനലവധിയും പ്രമാണിച്ച് യാത്രക്കാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സ്. കുറഞ്ഞ ചെലവിൽ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യാൻ അവസരമൊരുക്കി തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് വൺ-വേ ടിക്കറ്റുകൾ വെറും 15 കുവൈത്തി ദിനാർ മുതലുള്ള നിരക്കിലാണ് എയർലൈൻ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്പനി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. മെയ് 31 വരെ മാത്രമായിരിക്കും ഈ പരിമിതകാല ഓഫറിന്റെ കാലാവധി. ഈ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് […]
Read more

പിണറായി വിജയന് പിന്തുണയുമായി കെജ്‌രിവാൾ

ന്യൂഡൽഹി: എക്സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം നടന്ന ഇ. ഡി റെയ്ഡില്‍ പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നാണ് കെജ്‌രിവാള്‍ എക്സ് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസിന്റെ ‘നിഷ്‌ക്രിയത്വ’ത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ ഇ. ഡി നടത്തിയ റെയ്ഡ്, ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും കെജ്‌രിവാള്‍ […]
Read more

സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനാവാൻ പുതിയ പേര് നിര്‍ദേശിച്ച് അശ്വിന്‍

ചെന്നൈ: സൂര്യകുമാര്‍ യാദവിന്‍റെ പിന്‍ഗാമിയായി ഇന്ത്യയുടെ അടുത്ത ടി20 നായകനായി ശ്രേയസ് അയ്യരോ സഞ്ജു സാംസണോ വരുമെന്ന ചര്‍ച്ചകള്‍ക്കിടെ പുതിയൊരു താരത്തിന്‍റെ പേര് നായക സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അർധ സെ‍ഞ്ചുറി നേടി ആര്‍സിബിയെ ഫൈനലിലെത്തിച്ച രജത് പാട്ടിധാറിന്‍റെ പേരാണ് അശ്വിൻ മുന്നോട്ട് വെച്ചത്. നിലവിൽ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്ന ശ്രേയസ് അയ്യർക്കും സഞ്ജു സാംസണും രജത് പാട്ടീദറിന്‍റെ പ്രകടനം വലിയ വെല്ലുവിളിയാണെന്നും […]
Read more

‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രമാണിത്. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമയായ അവറാച്ചൻ ആൻഡ് സൺസ് ഒരു പൂർണ്ണ എന്റർടെയ്നറാണെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ സൂചന നൽകുന്നു. പോസ്റ്ററിന്റെ മധ്യത്തിൽ വ്യത്യസ്ത […]
Read more

Recent News