Author: Anju Jolly Alex

ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ബിഷപ്പ് ഹൗസിലെത്തി മുഖ്യമന്ത്രി വി. ഡി സതീശൻ

തിരുവനന്തപുരം: ലത്തീൻ സഭയുടെ അതൃപതി മാറ്റാൻ ബിഷപ്പ് ഹൗസ് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടു. മന്ത്രിസഭയിൽ സഭാ പ്രാതിനിധ്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങ് പോലും സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി തീരപ്രദേശത്തെ വിഷയങ്ങളിൽ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉറപ്പ് നൽകിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. […]
Read more

സത്യപ്രതിജ്ഞ വേദിയിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ ആശ്ലേഷിച്ചു; സ്റ്റാറായി അമ്മാളു അമ്മ

തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കാണാനെത്തിയ പറവൂരുകാരി അമ്മാളു അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായയിരിക്കുകയാണ്. പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത് രണ്ട് ആഗ്രഹങ്ങളുമായിട്ടായിരുന്നു. തന്റെ മകന്‍ വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും. ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് അമ്മാളു അമ്മ തിരികെ മടങ്ങിയത്. വി.ഡി സതീശനൊപ്പം രാഹുല്‍ ഗാന്ധിയെയും വേദിയിലെത്തി കെട്ടിപ്പിടിക്കാനായി. വി.ഡി സതീശനൊപ്പമുള്ള ചിത്രവുമുയര്‍ത്തി സദസ്സില്‍ നിന്ന അമ്മാളു അമ്മയെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയിലൂടെ […]
Read more

തൃശൂരിലെ യുവാവിൻ്റെ കൊലപാതകം: പ്രതി പിടിയിൽ

തൃശൂർ: തൃശൂർ എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിന് സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ അനീഷും, അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ട് മണിയോടെ അനീഷും, അനൂപും […]
Read more

പടക്കം പൊട്ടിത്തെറിച്ച് എട്ട് വയസുകാരൻ മരിച്ചു

കണ്ണൂര്‍: കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ട് വയസുകാരൻ മരിച്ചു. കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമാന്‍ ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് ഗുരുതമായി പരിക്കേറ്റു. പുന്നക്കപ്പാറ കോണ്‍ഗ്രസ് ഓഫീസിന് സമീപത്ത് പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം കുട്ടികൾക്ക് പടക്കം എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ പറഞ്ഞു. പരിക്കേറ്റ കുട്ടികഴുടെ ആരോഗ്യസ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം അറിയിച്ചു.
Read more

പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവം; പുനരന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വി. ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് ഉണ്ടായത്. ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട പ്രഖ്യാപനം ഉണ്ടായി. മുഖ്യമന്ത്രി വി.ഡി സതീശനാണ് സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും […]
Read more

‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രം ഓപ്പറേഷൻ ത്രാളിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമിക്കുന്നത്. നിർമ്മാതാവ് […]
Read more

പാർട്ടിയുടേത് നാണം കെട്ട തോൽവിയെന്ന് പി.കെ ശ്രീമതിയും കെ.കെ ശൈലജയും

തിരുവനന്തപുരം: സിപിഎം പാർട്ടി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത് നാണം കെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി. കെ ശ്രീമതി. പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും കെ. കെ ശൈലജയും പ്രതികരിച്ചു. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്ന് കെ.കെ ശൈലജ വ്യക്തമാക്കിയപ്പോൾ, തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്നും, പരിശോധിക്കുമെന്നുമാണ് പി.കെ ശ്രീമതി ടീച്ചർ പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മേൽ […]
Read more

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം; തമിഴ്‌നാട്ടിലും കേരളത്തിലും ആദ്യം വന്ദേമാതരം, ബം​ഗാളിലില്ല

തിരുവനന്തപുരം: കേരളത്തിൽ വി. ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരമാണ് ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന സദസ്സിൽ ആദ്യം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ […]
Read more

ടിവികെയുടെ വിജയത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമും കുട്ടികളുമെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വിജയത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമും കുട്ടികളുമാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടിവികെയുടെ പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങൾ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിച്ചു. സോഷ്യൽ മീഡിയയെ മുഖവിലക്കെടുത്തുകൊണ്ടുള്ള പ്രചാരണം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. […]
Read more

മുഖ്യമന്ത്രി വി. ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കൊച്ചി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലായിരുന്നു എക്സ്പോസ്റ്റിലെ വരികൾ. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന്‍ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് […]
Read more

Recent News