Author: Anju Jolly Alex

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ആറ് മാസത്തിൽ കൂടുതൽ ആയുസ്സില്ലെന്ന് ഡിഎംകെ എംഎൽഎ

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസ്സുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ സർക്കാരിനെതിരെ കടുത്ത വിമർശനവും പ്രവചനവുമായി രംഗത്തെത്തിയത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് […]
Read more

നൈജീരിയയിൽ സ്കൂളുകളിൽ ആക്രമണം; അമ്പതിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ സ്കൂളുകളിൽ ആക്രമണം. തോക്കുധാരികൾ നഗരത്തിലുള്ള മൂന്ന് സ്‌കൂളുകളിൽ നിന്ന് അമ്പതിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് കാണാതായവരിൽ ഭൂരിഭാഗവും. സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. നഗരത്തിലെ ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിസ് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ ബൈക്കുകളിൽ കയറ്റി രക്ഷപ്പെടുന്നതിനായി അക്രമികൾ […]
Read more

മന്ത്രിമാരുടെ ഓഫീസുകൾ തീരുമാനിച്ചു

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പുതിയ മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന […]
Read more

തമിഴ് സിനിമാ നിര്‍മാതാവ് കെ. രാജന്‍ ജീവനൊടുക്കി

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഇതിന് ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. 1991 ല്‍ […]
Read more

‘ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കും, തിരുവനന്തപുരത്തിന് രണ്ടാം മെഡിക്കൽ കോളേജ്’; കെ. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കുമെന്നും നിയുക്ത മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണകൊളളയിൽ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടർ അന്വേഷണം വേണ്ടി വരുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു. മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകിയാണ് അനുനയിപ്പിച്ചത്. വൈദ്യുതി വകുപ്പ് ലഭിച്ചതിൽ കെ.മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പാണെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ […]
Read more

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി. ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി. ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ […]
Read more

പിണറായി വിജയനും എം.വി ​​ഗോവിന്ദനുമെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം

കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപകസംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പെൻഷൻകാരുടെ താവളമായി മാറിയെന്നും വിമർശനം വന്നു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറിയാണ് എം.വി ഗോവിന്ദനെന്നും നിലവിലെ സ്ഥിതി തുടർന്നാൽ പാർട്ടി തകർന്നടിയുമെന്നും വിമർശനമുയർന്നു. എ.എൻ. ഷംസീറിനെ മത്സരിപ്പിക്കാതിരുന്നതും കെ.കെ ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും കണ്ണൂരിൽ […]
Read more

വാഹനാപകടത്തിൽ ദേവികുളം മുൻ എംഎൽഎ എ. കെ മണിക്ക് പരിക്ക്

പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎ എ. കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ […]
Read more

റിഷഭ് പന്തിന് തിരിച്ചടി; ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കുമെന്ന് സൂചന

മുംബൈ: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് പന്തിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ പോകുന്നത്. ചൊവ്വാഴ്ച ഗുവാഹത്തിയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റിനും, ഏകദിന പരമ്പരക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടർമാര്‍ യോഗം ചേരുമ്പോള്‍ പന്തിന്‍റെ ഉപനായക സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ’ നടക്കുമെന്നാണ് റിപ്പോർട്ട് ജൂൺ 6 മുതൽ 10 വരെ ന്യൂ […]
Read more

‘വിജയ് ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതായിരുന്നു അനുയോജ്യം’; നടൻ വിശാൽ

ചെന്നൈ: തമിഴ്നാട്ടില്‍ സിനിമാ വകുപ്പ് രാജ്മോഹന് നൽകിയതിനെതിരെ നടൻ വിശാൽ രം​ഗത്ത്. സിനിമ സാങ്കേതികവിദ്യ, സിനിമാട്ടോഗ്രാഫ് നിയമം എന്നീ നിർണായക വകുപ്പുകളാണ് മന്ത്രി രാജ്മോഹന് വിജയ് നല്‍കിയത്. മേയ് 10ന് അധികാരമേറ്റ വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾക്ക് ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തമിഴ് സിനിമാ ലോകവുമായി പതിറ്റാണ്ടുകളുടെ അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി വിജയ് തന്നെ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്നാണ് വിശാൽ […]
Read more

Recent News