Author: Anju Jolly Alex

വിജയ് ഇനി പ്രധാനമന്ത്രിയാകും; പുതിയ പ്രവചനവുമായി രാധൻ പണ്ഡിറ്റ്

കാത്തിരിപ്പുകൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് അധികാരത്തിലേറി കഴിഞ്ഞു. വിജയ് അധികാരത്തിലേറിയപ്പോൾ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേലിന്‍റേത്. വിജയിയുടെ രാഷ്ട്രീയപ്രവേശനത്തെയും ടിവികെയുടെ വിജയത്തെയും പറ്റി രാധൻ നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. പ്രത്യേകിച്ച് ‘സുനാമി വിജയം’ എന്ന വാക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ഇയാൾക്ക് നിയമനം കൊടുത്തത് വിവാദമാകുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രാധൻ പണ്ഡിറ്റ് വെട്രിവേലിന്റെ പുതിയ പ്രവചനവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തമിഴ് ന്യൂസ് […]
Read more

ചീഫ് സെക്രട്ടറി ജയതിലകിന്റെ പെൻഷന് മുൻകൂർ അനുമതി

തിരുവനന്തപുരം: ജൂൺ മാസം വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് രണ്ട് മാസം മുമ്പേ സർക്കാർ ഉത്തരവിറക്കിയതിൽ വിമര്‍ശനം. ഏപ്രിൽ 28-നാണ് ജയതിലകിൻ്റെ പെൻഷനും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി. ജൂൺ 30-നാണ് ചീഫ് സെക്രട്ടറി സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കാൻ രണ്ട് മാസത്തിലധികം സമയം ബാക്കിനിൽക്കെയാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. […]
Read more

ഇനി ഒമ്പതില്ല, ആറ് മാത്രം; ഗവർണറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവൻ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ച് ലോക്ഭവൻ. പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിന്റെ സത്യപ്രതി‍ജ്ഞ ചടങ്ങിലടക്കം ഇത്തരത്തിലായിരിക്കും ഗവർണർ പങ്കെടുക്കുക. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരത്തിലൊരു മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം […]
Read more

വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസിൽ ​ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വനംവകുപ്പ് വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്. കേസിൽ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ മാലയിൽ കോർത്ത നിലയിൽ പുലിപ്പല്ല് കണ്ടെത്തുന്നത്. അന്ന് വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തെങ്കിലും […]
Read more

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രനെ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെയും ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. അംബികയുടെ കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. […]
Read more

ഇടുക്കിയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറ് പേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയ കനാലില്‍ വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.
Read more

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ […]
Read more

പ്രതിപക്ഷ നിരയെ നയിക്കാൻ പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവായിട്ടാകും നിയമസഭയിലെത്തുന്നത്. 16-ാം കേരള നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ച് വർഷം ഭരണപക്ഷത്തിരുന്ന പിണറായി […]
Read more

എ.കെ ആന്‍റണിയെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്‍റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിർണായക പങ്കുവഹിച്ച എ. കെ ആന്‍റണിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ. കെ ആന്‍റണി പ്രതികരിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എ. കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. […]
Read more

നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും ‌

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. വി.ഡി സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്. ‘കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ’, എന്ന ഒറ്റവരിക്കുറിപ്പിലായിരുന്നു മമ്മൂട്ടിയുടെ ആശംസ. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ആശംസകൾ നേർന്നത്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ’, മോഹൻലാൽ കുറിച്ചു. നിയുക്ത […]
Read more

Recent News