ഇനി ഒമ്പതില്ല, ആറ് മാത്രം; ഗവർണറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവൻ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ച് ലോക്ഭവൻ. പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിന്റെ സത്യപ്രതി‍ജ്ഞ ചടങ്ങിലടക്കം ഇത്തരത്തിലായിരിക്കും ഗവർണർ പങ്കെടുക്കുക.

രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരത്തിലൊരു മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർ പോലും കാർ പൂളിങിലൂടെയും കേസ് നടപടികൾ വിർച്വൽ ആക്കി മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *