Author: Ardra

കനത്ത ചൂടാണ്, ജനങ്ങൾ സെൽഫ് ലോക്ഡൗണിന് വിധേയരാവണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ഡൗണിന് വിധേയരാവണമെന്ന് റെവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണമെന്നും, ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കുന്നതുപോലെ വേനൽ മഴ രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും. എന്നാൽ വേനൽമഴ വരുന്നതിന്റെ ഭാഗമായുള്ള മൂടിക്കെട്ടലുകൾ ഉൾപ്പെടെ വരുന്നത്കൊണ്ട് അസ്വസ്ഥമാക്കുന്ന രീതിയിലുള്ള ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത […]
Read more

പതിനായിരത്തിലേറെ മദ്യക്കുപ്പികൾ നശിപ്പിച്ചു; നിയമങ്ങൾ കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: അനധികൃത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ചെറുക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പിടിച്ചെടുത്ത 10,598 മദ്യക്കുപ്പികൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ , നിയമാനുസൃത നടപടികൾ പാലിച്ചെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചും മദ്യം നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഒപ്പം അനധികൃത വസ്തുക്കളുടെ പ്രചാരണം തടയുന്നതിൽ മന്ത്രാലയം ഒട്ടും പുറകോട്ടു പോകില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം വിദേശികളായ 12 പേരെ വൻതോതിൽ മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തു. ജഹ്‌റയിലെ മരുഭൂമി പ്രദേശത്ത് […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡോ. അനിത കുമാരി, ഡോ. സി എൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം. കോളേജ് ഗ്രീവിയൻസ് സെല്ലിന്റെ പ്രാഥമിക റിപ്പോർട്ട് പ്രിൻസിപ്പാൾ ഡിഎംഇക്ക് നൽകിയിരുന്നു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിജി വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രേഖാമൂലമാണ് പ്രിൻസിപ്പാളിന് പരാതി […]
Read more

വിദ്യാർത്ഥികൾക്ക് അവധി നൽകില്ല; നീറ്റ് (യുജി) പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഡൽഹി: നീറ്റ് യുജി പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി വിദ്യാഭ്യാസ മെഡിക്കൽ മന്ത്രാലയങ്ങൾ. പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2 ,3 തിയ്യതികളിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ദേശീയ മെഡിക്കൽ കമ്മീഷന് നിർദേശം നൽകി . ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജുകളക്ക് നിർദേശം നൽകണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് നിർദേശം. പരീക്ഷയിലെ ആൾമാറാട്ടം തടയാനാണ് ഈ നടപടിയെന്നാണ് വിശദീകരണം.
Read more

പരിക്കേറ്റത് ഉന്തലിലും തള്ളലിലും; മന്ത്രി വീണാ ജോർജിന്റെ മൊഴി

കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഉന്തിലിലും തള്ളലിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ചതായി മൊഴിയിൽ പറയുന്നില്ല. ഇതോടെ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ മൊഴി നൽകിയിരുന്നു. രണ്ടുമാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും […]
Read more

എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെട്ടുത്തി അണ്ണാ ഹസാരെ

ഡൽഹി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ തുടർന്നിരുന്നവെങ്കിൽ നേതാക്കൾ പാർട്ടി വിടുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചദ്ദയടക്കമായുള്ളവർക് എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അവർ പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാണഗർ ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചത്. ആം ആദ്മിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ […]
Read more

സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിലാണ് ബുധനാഴച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽ മഴ പ്രതീക്ഷിക്കാം. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. ഇടുക്കി , വയനാട് […]
Read more

‘മുഖ്യമന്ത്രി’ ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും; മുന്നറിയിപ്പ് നൽകി സണ്ണി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്തരം പ്രസതാവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗത്തിലും വലിയ രീതിയിലുള്ള അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം ചർച്ചകളിൽ നിന്നും പിന്തിരിയാൻ എഐസിസി കർശന […]
Read more

കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ, ഐകദാർഢ്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

അബുദാബി: കുവൈത്തിന്റെ വടക്കൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ. ഇറാഖിൽ നിന്നും വിക്ഷേപിച്ച, സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് കുവൈത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഏപ്രിൽ 24 വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കുവൈത്തിന്റെ വടക്കൻ അതിർത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടന്നത്. ഇറാഖിൽ നിന്നുമാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും […]
Read more

ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. വിശാലക്ക് (57) ആണ് പാമ്പു കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. എന്നാൽ കടിച്ചത് വിഷപാമ്പല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. രാവിലെ 11 മണിയോടെ അങ്കണവാടിയുടെ മുറ്റം അടിച്ചുവാരുന്നതിനിടെയായിരുന്നു സംഭവം. കൈവിരലിനാണ് കടിയേറ്റത്. ഉടനെ നാട്ടുകാർ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. വിഷപാമ്പല്ലെന്ന് ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകി വിശാലയെ തിരിച്ചയച്ചു.
Read more

Recent News