Author: Ardra

ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; രക്ഷകരായി പോലീസ്

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്. കയറിൽ തൂങ്ങിപ്പിടഞ്ഞ യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊട്ടാരക്കര എസ്.ഐ പങ്കജ് കൃഷ്ണ , സി.പി.ഒ കിരൺ എന്നിവരാണ് മിന്നൽവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച്ച 3 .30 നാണ് 40 വയസ്സുകാരൻ കയറുമായി മുറിയിൽ കയറി വാതിലടച്ചത്. യുവാവ് ആത്മഹത്യക്ക് ശ്രമിക്കുന്നെന്ന് സന്ദേശം ലഭിച്ചതും പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥർ പാഞ്ഞെത്തുകയും കതക് ചവിട്ടിപൊളിച്ച് അകത്തികയറി. ഫാനിൽ യുവാവ് തൂങ്ങിപ്പിടയുകയായിരുന്നു. സെക്കന്റുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിന്റെ കുരുക്കഴിച്ച് രക്ഷിച്ചു. […]
Read more

ഒമാനിൽ വ്യാപക റെയ്ഡ്; നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിൽ

മസ്കറ്റ്: ഒമാനിൽ വ്യാപക റെയ്ഡ്. വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും സ്പെഷ്യൽ ടാക്സസ് പോലീസ് വിഭാഗവും ഒരുമിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് 40 പേർ പിടിയിലായത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്. തൊഴിൽ നിയമങ്ങളും വിദേശതാമസ നിയമങ്ങളും ലംഘിച്ചതായും പൊതുധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ , കൂടാതെ കൃത്രിമ നാണയങ്ങളും കണ്ടെത്തിയതായി […]
Read more

പത്തനംതിട്ടയിൽ വെൻഡിങ് തൊഴിലാളിയ്ക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ മുല്ലപ്പള്ളി മുരണിയിൽ വെൻഡിങ് തൊഴിലാളിയായ യുവാവിന് പാമ്പ്കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കൈവിരലിലാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന് മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെൻഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് തിരിച്ചെത്തി വെൻഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോളാണ് പാമ്പ് കടിച്ചത്. മുറിയിൽ ആദ്യമേ ഉണ്ടായിരുന്ന ഉപകാരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. […]
Read more

കുവൈത്തിൽ ഡോക്ടർമാർക്ക് നിർബന്ധിത ലൈസൻസിങ് പരീക്ഷ വരുന്നു

കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്തുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. 2026 ലെ ഉത്തരവ് നമ്പർ 27 പ്രകാരം 2027 ജനുവരി 1 മുതൽ പുതിയ ഡോക്ടർമാർക്ക് ജോലി ലഭിക്കാൻ ദേശീയ ലൈസൻസിങ് പരീക്ഷ പാസാകണം. ഈ നിയമപ്രകാരം ഹ്യൂമൻ മെഡിക്കൽ ബിരുദധാരികൾക്ക് കുവൈത്തി മെഡിക്കൽ ലൈസൻസിങ് പരീക്ഷയും (KMLE) നിർബന്ധമാക്കും. ദന്തവിഭാഗം പൂർത്തിയാക്കിയവർക്ക് കുവൈത്തി ഡെന്റൽ ലൈസൻസിങ് പരീക്ഷ (KDLE) പാസാകേണ്ടതാണ്. ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ […]
Read more

എംപിമാർ പാർട്ടിവിട്ട സംഭവം; പ്രതിസന്ധിക്ക് തടയിടാൻ കെജ്‌രിവാൾ നേരിട്ടിറങ്ങും

ഡൽഹി: ആംആദ്മി പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാൻ അരവിന്ദ് കെജ്രിവാൾ നേരിട്ടിറങ്ങുന്നു. പാർട്ടി എംപി മാരുമായി കെജ്രിവാൾ ചർച്ച നടത്തും. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ നീക്കം. പാർട്ടി പ്രവർത്തകരുമായി അരവിന്ദ് കെജ്രിവാൾ സംസാരിക്കും. സന്ദീപ് പഥക്കിന്റെ കൂറുമാറ്റം വിശദമായി പരിശോധിക്കും. ഇതിലൂടെ ബിജെപിയുടെ തുടർനീക്കങ്ങൾക്ക് തടയിടാനാണ് ആംആദ്മി പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് അതേസമയം സൂറത്തിലെ മുൻസിപ്പൽ കോർപറേഷനിൽ മത്സരിക്കുന്ന 111 സ്ഥാനാർത്ഥികളിൽ നിന്ന് ആംആദ്മി പാർട്ടി നേതൃത്വം സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. വിജയിച്ചുകഴിഞ്ഞാൽ പാർട്ടി വിടില്ലെന്ന […]
Read more

വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ ദുരന്തം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

കൊച്ചി: വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ട്ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് മുൻഗണന കൊടുത്തായിരിക്കും കമ്മീഷന്റെ അന്വേഷണമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പറഞ്ഞു. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും അതിനുശേഷം അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യമില്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും വെടിക്കെട്ടിന്റെ പാറ്റേൺ മാറ്റിയാൽ അപകടം […]
Read more

ടേക് ഓഫിനിടെ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, 6 പേർക്ക് പരിക്ക്

ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ്സ് എയർ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിൽ 228 യാത്രക്കാരും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഉണ്ടായ എഞ്ചിൻ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ഉടനെ ടേക്ക് ഓഫ് നിർത്തിവെക്കുകയും റൺവേയിൽ അടിയന്തിര ഒഴിപ്പിക്കൽ നടപടികൾ […]
Read more

സോഡാ കുപ്പിയിൽ ചത്ത പാമ്പ്; നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വകുപ്പ്

തൃശ്ശൂർ: തൃശ്ശൂരിൽ സോഡാക്കുപ്പിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോളാർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡയിൽ നിന്നും ചത്ത പാമ്പിനെ കിട്ടിയത്. കുപ്പി തുറന്നയുടൻ ശ്രദ്ധയിൽപ്പെടുക്കായിരുന്നു. സംഭവത്തെത്തുടർന്ന് നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു.
Read more

വടകരയിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് ; മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി

കോഴിക്കോട്: വടകര തിരുവള്ളൂർ ചാനിയംകടവിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി. താഴേക്കുറ്റിയിൽ യൂസുഫിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത് , രഞ്ജിത്ത്, എന്നിവരാണ് വടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒരാൾ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണവും മൊബൈലും കവർന്നെന്നായിരുന്നു ലീഗ് പ്രവർത്തകന്റെ പരാതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് സംഘർഷത്തിന്റെ തുടർച്ചയായി സിപിഎം പ്രവർത്തകന് മർദ്ദനമേറ്റതിന് […]
Read more

മണ്ണിളക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പിനെ, പേടിച്ചോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്കു വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കേ പുത്തങ്കണ്ടി ചന്ദ്രിക (62 ) യ്ക്കാണ് വീണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ചന്ദ്രികയെ ഉടൻ തന്നെ ഉള്ളിയേരിയയിലെ സാമൂഹികാരോഗ്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോടിന് സമീപം താമസിക്കുന്ന പുതിയോട്ടിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വലിയ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടപ്പോൾ എല്ലാവരും […]
Read more

Recent News